
കൊല്ലത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു
കൊല്ലം: കടയ്ക്കലിൽ ഭാര്യയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. കുന്നുംപുറം സ്വദേശി തസ്നിയെ ആണ് ഭർത്താവ് റിയാസ് ആക്രമിച്ചത്. രക്ഷപ്പെടാൻ തടി കഷ്ണം കൊണ്ടുള്ള ഭാര്യയുടെ അടിയേറ്റ് ഭർത്താവിനും പരിക്കേറ്റിട്ടുണ്ട്.
ഇരുവരും വർഷങ്ങളായി പിരിഞ്ഞു താമസിക്കുകയാണ്. ഇവർക്കിടയിൽ കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുള്ള വാക്ക് തർക്കത്തെ തുടർന്നാണ് റിയാസ് ഭാര്യയെ കുത്തിയത്.
ആക്രമണത്തിൽ തസ്നിയുടെ കൈക്കും വയറിനും കുത്തേറ്റു. തുടർന്ന് വിവരം അറിഞ്ഞെത്തിയ കടക്കൽ പോലീസാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സയ്ക്കു ശേഷം നിരവധി കേസുകളിൽ പ്രതിയായ റിയാസിനെ പോലീസ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കസ്റ്റഡിയിലെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0