കൊല്ലത്ത് ഉപ്പുവെള്ളം ഉപയോഗിച്ച് സർക്കാർ കെട്ടിടം നിർമ്മിക്കാൻ ശ്രമം; പ്രതിഷേധവുമായി നാട്ടുകാർ; ജില്ലാ കളക്ടർ വിശദീകരണം തേടി

Spread the love

കൊല്ലം: ഉപ്പുവെള്ളം ഉപയോഗിച്ച് സർക്കാർ കെട്ടിടം നിർമ്മിക്കുന്നെന്ന പരാതിയെ തുടർന്ന് കെട്ടിടത്തിന്റെ സ്ഥിരത പരിശോധിക്കാൻ നിർദ്ദേശിച്ച് ജില്ലാ കളക്ടർ. സംഭവം ശക്തികുളങ്ങരയിൽ.

video
play-sharp-fill

തിങ്കളാഴ്ച ഉച്ചക്കാണ് കെട്ടിടത്തിന്റെ തറയ്ക്കായുള്ള കോൺക്രീറ്റിങ്ങിന് കായലിൽനിന്ന് വെള്ളമെടുക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. കായലിലെ ഉപ്പുവെള്ളമാണെന്ന് ബോധ്യപ്പെട്ടതോടെ പണി തടയുകയും പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

തുടർനടപടികൾ സ്വീകരിക്കാൻ ഹാർബർ എഞ്ചിനീയറിങ്ങിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. ഹാർബർ എഞ്ചിനീറിങ്ങിന്റെ ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തും. പരിശോധന കഴിയുന്നത് വരെ നിർമ്മാണം നിർത്തിവെച്ചു. പരാതിക്കാരുമായി ജില്ലാ കളക്ടർ യോഗം ചേർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹാർബർ എൻജിനിയറിങ് വകുപ്പ് ചുമതലപ്പെടുത്തിയ സൈറ്റ് സൂപ്പർവൈസറും കരാർ കമ്പനി പ്രതിനിധിയും പ്രതിഷേധക്കാരോട് നിർമാണത്തിന് ഉപയോഗിച്ചിരുന്നത് കായൽവെള്ളം തന്നെയെന്നും തെറ്റ് പറ്റിയതായും സമ്മതിച്ചു.തിങ്കളാഴ്ച വൈദ്യുതി ഇല്ലാത്തതിനാൽ വെള്ളമെടുക്കാൻ സാധിക്കാതെ വന്നതോടെയാണ് കായലിലെ വെള്ളം ഉപയോഗിച്ചതെന്നും കരാർ കമ്പനി വ്യക്തമാക്കി.

വിവരമറിഞ്ഞ കളക്ടർ ഹാർബർ എൻജിനിയറിങ് വകുപ്പിനോട് വിശദീകരണം തേടിയിട്ടുണ്ട്. പണി നിർത്തിവെക്കാനും നിർദേശിച്ചു.