കൊല്ലം: കഞ്ചാവുമായി യുവാവ് പിടിയിൽ. കൊല്ലം കടയ്ക്കൽ സ്വദേശി മുഹമ്മദ് റാസിക് ആണ് അറസ്റ്റിലായത്. ഒപ്പമുണ്ടായിരുന്ന കടയ്ക്കൽ സ്വദേശി ആദർശ് ഒളിവിലാണ്. വിൽപനയ്ക്കായി സ്കൂട്ടറിൽ കഞ്ചാവ് കടത്തിക്കൊണ്ടു വരുമ്പോഴായിരുന്നു എക്സൈസിന്റെ പിടിയിലായത്.
ഒന്നാം പ്രതി മുഹമ്മദ് റാസിക്കിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ടാം പ്രതി ആദർശിനായുള്ള അന്വേഷണം എക്സൈസ് ആരംഭിച്ചിട്ടുണ്ട്. ഇവർ കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.