വിളക്കില്‍ നിന്നും തീ പടര്‍ന്നു; കൊല്ലത്ത് ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച്‌ വീട് കത്തി നശിച്ചു

Spread the love

കൊല്ലം: അരിപ്പയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വീട് കത്തി നശിച്ചു.

അരിപ്പ ബ്ലോക്ക് നമ്പര്‍ 189 ലെ തുളസിയുടെ വീട്ടിലാണ് തീപ്പിടിത്തമുണ്ടായത്.
സംഭവസമയത്ത് വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.

ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. സമീപത്തെ ഷെഡില്‍ കത്തിച്ചു വെച്ചിരുന്ന വിളക്കില്‍ നിന്ന് തീപടരുകയും ഇത് സമീപത്തെ വീട്ടിലേക്കും പടര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീപടരുന്നത് കണ്ട നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടനെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സംഘമെത്തി തീ നിയന്ത്രണവിധേയമാക്കി.