video
play-sharp-fill

ബന്ധുവിന്റെ വീടിന് പെട്രോൾ ഒഴിച്ച് തീവെച്ചയാൾ പൊള്ളലേറ്റ് മരിച്ചു ; വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്‌ : സംഭവം കൊല്ലത്ത്

ബന്ധുവിന്റെ വീടിന് പെട്രോൾ ഒഴിച്ച് തീവെച്ചയാൾ പൊള്ളലേറ്റ് മരിച്ചു ; വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്‌ : സംഭവം കൊല്ലത്ത്

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: ബന്ധുവിെന്റ വീടിനു പെട്രോളൊഴിച്ച്‌ തീവെച്ച ആൾ പൊള്ളലേറ്റു മരിച്ചു. കൊല്ലം കടവൂർ സ്വദേശിയായ ശെൽവമണി (37) ആണ് മരിച്ചത്. ശെൽവമണിയുടെ അക്രമത്തിൽ ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മയെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുവായ യുവാവിന്റെ കാവനാട് മീനത്തു ചേരി റൂബി നിവാസിൽ ഗേർട്ടി രാജനാണ് (65) പൊള്ളലേതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് പെട്രോളുമായെത്തിയ യുവാവ് കതക് തുറന്നയുടൻ വീടിെന്റ ഉള്ളിലേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് വീട്ടമ്മയായ ഗേർട്ടി രാജനു പൊള്ളലേൽക്കുകയായിരുന്നു. പെട്രോളൊഴിച്ച് വീടിന് തീ കൊളുത്തുന്നതിനിടയിൽ ശെൽവമണിയുടെ ശരീരത്തേക്കും തീ പടരുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെ തുടർന്ന് നാട്ടുകാർ ഓടിയെത്തിയാണ് തീ കെടുത്തിയത്. കൊല്ലം ചാമക്കടയിൽ നിന്നെത്തിയ ഫയർ ആൻഡ് റസ്‌ക്യു സംഘം തീ പൂർണമായി കെടുത്തി ഗ്യാസ് സിലിണ്ടറുകൾ നിർവീര്യമാക്കുകയായിരുന്നു. അതുകൊണ്ട് തന്നെ വൻ ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്. ശക്തികുളങ്ങര പൊലീസെത്തിയാണ് പൊള്ളലേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

ബന്ധുവായ ശെൽവമണിക്ക് വീട്ടുകാരുമായുണ്ടായ തർക്കമാണ് തീവെപ്പിൽ കലാശിച്ചതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പൊള്ളലേറ്റതിനെ തുടർന്ന തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് ശെൽവമണി മരിച്ചത്. തീപിടുത്തത്തിൽ ഫ്രിഡ്ജും ടി.വിയുമടക്കം ഗൃഹോപകരണങ്ങൾ പൂർണമായി കത്തിനശിച്ചിട്ടുണ്ട്.