കൊല്ലത്ത് വൻ തീപിടിത്തം; നാല് വീടുകള്‍ കത്തിനശിച്ചു; തീയണയ്ക്കാൻ ശ്രമം തുടരുന്നു; ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് നിഗമനം

Spread the love

കൊല്ലം: കൊല്ലം തങ്കശേരി ആല്‍ത്തറമൂട്ടില്‍ വൻ തീപിടിത്തം.

video
play-sharp-fill

നാല് വീടുകള്‍ക്ക് തീപിടിച്ച്‌ പൂർണമായും കത്തിനശിച്ചു. തീ മറ്റ് കെട്ടിടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനുള്ള ശ്രമത്തിലാണ് ഫയർഫോഴ്സ് സംഘം.

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ തീ ആളിക്കത്തുകയും സമീപത്തെ വീടുകളിലേക്ക് പടരുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം അറിഞ്ഞ ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാൻ തീവ്രശ്രമം തുടരുകയാണ്. ആളപായമുള്ളതായി സൂചനയില്ല.