കൊല്ലത്ത് കഞ്ചാവ് വേട്ട: അന്യസംസ്ഥാനത്തു നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തി മൊത്തവിൽപ്പന, മലയാളിയടക്കം നാലു പേർ പിടിയിൽ
കൊല്ലം: ഓച്ചിറയിൽ വൻ കഞ്ചാവ് വേട്ട. 10.086 കിലോഗ്രാം കഞ്ചാവുമായി നാല് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ഓച്ചിറ സ്വദേശി രാജേഷ്‌കുമാർ (41) ഒഡീഷ സ്വദേശികളായ ബിക്കാരി ചരൺ ഗൗഡ (27), സുശാന്ത് കുമാർ (22), രാജേഷ്‌കുമാർ പോലായി (18) എന്നിവരാണ് പിടിയിലായത്.
അന്തർ സംസ്ഥാന കഞ്ചാവ് വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഒഡീഷയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുകയും മൊത്തവിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതി.
കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്‍റ് & ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷിജു എസ്.എസ് ന്റെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡ് പാർട്ടിയും കൊല്ലം എക്സൈസ് ഇന്‍റലിജൻസ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0