
സ്വന്തം ലേഖിക
കൊല്ലം: കൊല്ലം- ചെന്നൈ എഗ്മോര്‍ എക്സ്പ്രസിന്റെ കോച്ചില്‍ വിള്ളല്‍ കണ്ടെത്തി.
കൊല്ലത്തു നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് പുറപ്പെട്ട ട്രെയിൻ ചെങ്കോട്ടയില്‍ എത്തിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെങ്കോട്ടയിലെത്തിയപ്പോള്‍ റെയില്‍വേ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് എസ് 3 കോച്ചിന്റെ അടിയിലായി ഷോക്ക് അബ്സോര്ബറിനോടു ചേര്‍ന്ന ഭാഗത്ത് വിള്ളല്‍ കണ്ടെത്തിയത്.
ഉടൻ തന്നെ യാത്രക്കാരെ ബോഗിയില്‍ നിന്ന് മാറ്റി മറ്റൊന്നിലേക്ക് കയറ്റി. മധുരയില്‍ വച്ച് മറ്റൊരു ബോഗി ട്രെയിനിന്റെ ഭാഗമാക്കി യാത്ര തുടര്‍ന്നു. വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ വൻ ദുരന്തം ഒഴിവായി.