‌കൊല്ലത്ത് വന്‍ ലഹരിവേട്ട; എംഡിഎംഎയും ലഹരി ഗുളികളുമായി എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളടക്കം ഏഴ് പേർ എക്സൈസ് പിടിയിൽ

Spread the love

സ്വന്തം ലേഖിക

കൊല്ലം: കൊല്ലത്ത് മാരക മയക്കുമരുന്നായ എംഡിഎംഎയും ലഹരി ഗുളികളുമായി എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളടക്കം ഏഴ് യുവാക്കൾ എക്സൈസ് പിടിയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉളിയക്കോവില്‍ സ്വദേശി നന്ദു, കരിക്കോട് സ്വദേശി അനന്തു, മയ്യനാട് സ്വദേശി വിവേക്, ആശ്രാമം സ്വദേശികളായ ദീപു, വിഷ്ണു, ചന്ദനത്തോപ്പ് സ്വദേശി അഖില്‍, കൊട്ടാരക്കര സ്വദേശി റമീസ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി എക്സൈസ് കൊല്ലം നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ നടത്തിയ റെയിഡിലാണ് ഏഴുപേര്‍ പിടിയിലായത്.

വിവേകില്‍ നിന്നും പത്ത് ലഹരിഗുളികളും ദീപു, വിഷ്ണു, അഖില്‍ എന്നിവരില്‍ നിന്നായി രണ്ടര ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ദീപു നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു.

മാസങ്ങള്‍ക്ക് മുൻപ് സമാനമായ മറ്റൊരു കേസില്‍ ഇയാളെ എക്സൈസ് സംഘം പിടികൂടുന്നതിനിടയില്‍ മൂന്ന് നില കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. കൈക്കും കാലിനും പരിക്കുകളോടെയാണ് അന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇവരുടെ കെണിയില്‍ നിരവധി വിദ്യാര്‍ഥിനികള്‍ വീണിട്ടുണ്ടെന്നാണ് എക്സൈസ് പറയുന്നത്. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് എക്സൈസ് കൊല്ലം അസിസ്റ്റന്റ് കമ്മീഷണര്‍ വി റോബര്‍ട്ട് അറിയിച്ചു.