play-sharp-fill
കൊല്ലം ജില്ലാ ആശുപത്രിയിൽ യുവാക്കളുടെ ആക്രമണം; ഡോക്ടർ ഉൾപ്പെടെ 3 പേർക്ക് പരിക്ക്; രണ്ട് പേർ അറസ്റ്റിൽ

കൊല്ലം ജില്ലാ ആശുപത്രിയിൽ യുവാക്കളുടെ ആക്രമണം; ഡോക്ടർ ഉൾപ്പെടെ 3 പേർക്ക് പരിക്ക്; രണ്ട് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൊല്ലം: ജില്ലാ ആശുപത്രിയിൽ രാത്രി യുവാക്കളുടെ ആക്രമണം. ഡോക്ടറേയും ജീവനക്കാരേയും പൊലീസുകാരെയുമാണ് ആക്രമിച്ചത്. സംഭവത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു.


വ്യാഴാഴ്ച രാത്രി 11.30നും 12നും ഇടയിലാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. കൊല്ലം ശക്തികുളങ്ങരയില്‍ അപകടത്തില്‍ പരുക്കേറ്റ യുവാക്കൾ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. കാഷ്വാലിറ്റിയിൽ മുറിവിൽ മരുന്ന് പുരട്ടുന്നതിനിടെ ഒരാൾ ഡോക്ടറേയും അറ്റന്റർമാരേയും ആക്രമിക്കുകയും ആശുപത്രി ഉപകരണങ്ങള്‍ തകർക്കുകയും ചെയ്തു.ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് അറിയിച്ചതനുസരിച്ച് ഈസ്റ്റ് എസ് ഐ രതീഷ് കുമാറിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസെത്തി അക്രമികളെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ തോമസ് ജോണിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. രണ്ട് അക്രമികളെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പന്മന സ്വദേശി അബൂസുഫിയാൻ, രാമൻകുളങ്ങര സ്വദേശി സുജിദത്ത് എന്നിവരാണ് അറസ്റ്റിലായത്. ഹോസ്പിറ്റൽ ആക്രമണം, ഡ്യൂട്ടിയിൽ ഉള്ളവരുടെ ജോലി തടസ്സപ്പെടുത്തുക തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി. ഇവരെ വൈദ്യപരിശോധനക്കു ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും.