
കൊല്ലം: കുണ്ടറയിൽ അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ പ്രതി പിടിയിൽ. പടപ്പക്കര സ്വദേശി അഖിലിനെയാണ് ശ്രീനഗറിൽ നിന്ന് പോലീസ് പിടികൂടിയത്. അമ്മ പുഷ്പലത മുത്തച്ഛൻ ആന്റണി എന്നിവരാണ് കൊല്ലപ്പെട്ടത്.
2024 ഓഗസ്റ്റ് 16 നായിരുന്നു കേസിനാസ്പദമായ സംഭവം. മയക്കുമരുന്നിന് അടിമയായ അഖിൽ ഒരു ലക്ഷം രൂപ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. പണം ആവശ്യപ്പെട്ട് മകൻ നിരന്തരം ഉപദ്രവിക്കുകയാണെന്ന് കാണിച്ചു കുണ്ടറ പോലീസിൽ പുഷ്പലത പരാതി നൽകിയിരുന്നു. തുടർന്ന് പോലീസെത്തി അഖിലിന് മുന്നറിയിപ്പ് നൽകി. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കിടപ്പുമുറിയിലെ കട്ടിലിന് താഴെ ചോര വാർന്ന നിലയിൽ ആയിരുന്നു പുഷ്പലതയുടെ മൃതദേഹം. തൊട്ടടുത്ത മുറിയിൽ പരിക്കേറ്റ് അവശ നിലയിൽ ആയിരുന്നു മുത്തച്ഛനായ ആന്റണി. പുഷ്പലതയുടെ മകൾ ഫോൺ വിളിച്ചപ്പോൾ കിട്ടാത്തതിനെ തുടർന്ന് അയൽവാസി വന്നു പരിശോധിച്ചപ്പോഴാണ് ആക്രമണ വിവരം പുറത്തറിയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group