video
play-sharp-fill

എന്നെ കൊല്ലരുതെടാ… ” ഇത് ഒരമ്മയുടെ നിലവിളിയാണ്! വയോജന നിയമം നിലനിൽക്കുന്ന നാട്ടിൽ അമ്മയെ ക്രൂരമായി മർദ്ദിച്ച്‌ മകൻ ;  അമ്മയെ തല്ലുന്ന സഹോദരനെ  പ്രോത്സാഹിപ്പിച്ച് വീഡിയോ എടുത്ത് സഹോദരി; ” ചാവെടീ… നീ അവന്റെ കൈകൊണ്ട് തന്നെ ചാവ്… എന്ന് മകളും ”  “എന്നിട്ടും എനിക്ക് പരാതിയില്ല, അവൻ എന്റെ മകനല്ലേ… “മാതൃ സ്നേഹം തുളുമ്പുന്ന വാക്കുകൾ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : അച്ഛൻ കുഞ്ഞുങ്ങളെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ കേരളം മറന്ന് തുടങ്ങുന്നതിന് മുൻപ്, വീണ്ടും മർദ്ദനത്തിന്റെ മറ്റൊരു വീഡിയോ വൈറൽ. ഇത്തവണ മകന്റെ കയ്യിൽ നിന്നും ക്രൂര മർദനം ഏൽക്കേണ്ടി വന്ന വൃദ്ധ മാതാവാണ് സമൂഹ മനസാക്ഷിയെ നോവിച്ചത്.

അമ്മയെ മകൻ അടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ പോലീസ് കേസെടുക്കാതെ തന്നെ അന്വഷണം ആരംഭിച്ചു. വയോജന നിയമം നിലനിൽക്കുന്ന നാട്ടിലാണ് വൃദ്ധ മാതാവ് ക്രൂര മർദനത്തിന് ഇരയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടവ പാറപ്പുറം സ്വദേശി, റസാഖാണ് വിഡിയോയിൽ ഉള്ളതെന്നാണ് വിവരം. എന്നെ കൊല്ലരുതെടാ… എന്ന് നിലവിളിക്കുന്ന അമ്മയോട്, എന്റെ കയ്യിൽ പണമില്ല മറ്റുള്ളവരുടെ കൂടെ പോകൂ എന്ന് പറഞ്ഞാണ് ഇയാൾ മർദിക്കുന്നത്. സഹോദരൻ അമ്മയെ തല്ലുന്നത് പ്രോത്സാഹിപ്പിക്കുന്ന സഹോദരിയുടെ ശബ്ദവും വിഡിയോയിൽ കേൾക്കാം.
നീ അവന്റെ കൈ കൊണ്ട് തന്നെ ചാവ് എന്നാണ് ഇവർ ആക്രോശിക്കുന്നത്.

വിജയൻ, തമ്പുരാട്ടി എന്നീ പ്രൈവറ്റ് ബസുകളിൽ ജോലി നോക്കുന്ന ഇയാൾ കള്ളിനും കഞ്ചാവിനും അടിമയാണെന്ന് നാട്ടുകാർ പറയുന്നു. അഞ്ചൽ സ്വദേശിനിയായ യുവതിക്കൊപ്പമാണ് താമസം.

വനിതാ കമ്മീഷനും പോലീസും സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവ ശേഷം ഇയാൾ ഒളിവിലാണ്.സംഭവത്തിൽ പരാതിയില്ല, അവൻ എന്റെ മകനല്ല… എന്നാണ് അമ്മയുടെ ചോദ്യം.