video
play-sharp-fill
ലൈബ്രറി ആഘോഷവുമായി ബന്ധപ്പെട്ട് തര്‍ക്കം കത്തിക്കുത്തിലെത്തി; കുത്തേറ്റ് ചികിത്സയിലായിരുന്ന  ബിജെപി നേതാവ് മരിച്ചു; രണ്ടുപേർ അറസ്റ്റിൽ

ലൈബ്രറി ആഘോഷവുമായി ബന്ധപ്പെട്ട് തര്‍ക്കം കത്തിക്കുത്തിലെത്തി; കുത്തേറ്റ് ചികിത്സയിലായിരുന്ന ബിജെപി നേതാവ് മരിച്ചു; രണ്ടുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൊല്ലം: പുനലൂരില്‍ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. പുനലൂര്‍ കക്കോട് സ്വദേശി സന്തോഷ് (44) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്ന് രാത്രിയോടെയാണ് മരണം സംഭവിച്ചത്.

ബിജെപിയുടെ പ്രാദേശിക നേതാവാണ് മരിച്ച സന്തോഷ്. മുന്‍ വൈരാഗ്യത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് വിവരം. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിതിന്‍, സജികുമാര്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈബ്രറി ആഘോഷവുമായി ബന്ധപ്പെട്ട് തര്‍ക്കത്തിനിടെ വിജു എന്ന വ്യക്തി വാര്‍ഡ് കൗണ്‍സിലറെ മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനമേറ്റ കൗണ്‍സിലറും സുഹൃത്തുക്കളും പിന്നീട് വിജുവിനെ മര്‍ദ്ദിക്കാനായി സംഘം ചേര്‍ന്ന് പോവുകയായിരുന്നു.

വിജുവും സന്തോഷും മദ്യപിച്ചിരിക്കെയാണ് കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള സംഘം ഇവരുടെ അടുത്തേക്ക് എത്തിയത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സന്തോഷിന് കുത്തേറ്റു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. വാര്‍ഡിലേക്ക് മാറ്റിയിരുന്നെങ്കിലും ഇന്ന് വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു.