സ്വന്തം ലേഖകൻ
കൊല്ലം: മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് പട്ടാപ്പകള്‍ വൃദ്ധയെ ചവിട്ടി വീഴ്ത്തി മാല കവര്‍ന്നു. ഇരവിപുരം സ്വദേശി തങ്കമ്മയുടെ ഒന്നര പവന്റെ മാലയാണ് മോഷ്ടാക്കളായ സ്ത്രീകള്‍ കവര്‍ന്നത്.
കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സക്കെത്തിയ തങ്കമ്മയെ മോഷ്ടാക്കളായ സ്ത്രീകള്‍ പിന്തുടര്‍ന്നാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു.ആശുപത്രിയില്‍ കയറി മരുന്ന് വാങ്ങി മടങ്ങിയ തങ്കമ്മ സമീപത്തെ ചെരുപ്പ് കടയില്‍ കയറി ചെരുപ്പ് വാങ്ങുന്നതിനിടെ ഇവിടെ കൃത്രിമ തിരക്കുണ്ടാക്കുകയും തുടര്‍ന്ന് പുറത്തേക്കിറങ്ങിയ വൃദ്ധയുടെ പുറകില്‍ നിന്ന് ചവിട്ടുകയും മാല കവരുകയുമായിരുന്നു. ഇതിന് ശേഷം മോഷ്ടാക്കള്‍ ഓട്ടോയില്‍ കയറി രക്ഷപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തങ്കമ്മയുടെ നിലവിളി കേട്ടെത്തിയവര്‍ ഓട്ടോയെ പിന്തുടര്‍ന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. സ്ത്രീകളായ സ്ഥിരം മോഷ്ടാക്കളുടെ ചിത്രങ്ങള്‍ പൊലീസ് കാണിച്ചെങ്കിലും ഇവരാരുമല്ലെന്ന് തങ്കമ്മ പൊലീസിനൊട് പറഞ്ഞു.
ഉത്സവ സീസണ്‍ പ്രമാണിച്ചാണ് സ്ത്രീകളായ മോഷ്ടാക്കള്‍ നഗരത്തില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. മാല കവര്‍ന്ന ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ഇവര്‍ സഞ്ചരിച്ച ഓട്ടോയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു