പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ചു; കയർ കഴുത്തിൽ കുരുങ്ങി മിണ്ടാപ്രാണി മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കൊല്ലം : ഇരവിപുരത്ത് പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ചു കൊന്നതായി പരാതി. ഇരവിപുരം പനമൂട്ടിൽ ജയചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പശുവാണ് ചത്തത്. സംഭവത്തിൽ ഇരവിപുരം പൊലീസ് കേസെടുത്തു.

മറ്റൊരു പശുവിനെയും സമാനമായ രീതിയിൽ പീഡിപ്പിക്കാൻ പ്രതി ശ്രമം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം പുറത്തറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പശുവിനെ കെട്ടിയിട്ട് പീഡിപ്പിക്കുന്നതിനിടയിൽ കയർ കഴുത്തിൽ കുരുങ്ങിയാണ് ചത്തത്. സമീപത്തെ ക്ഷേത്രത്തിലും മോഷണം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഇതിനു ശേഷമാണ് പശുവിനെ പീഡിപ്പിച്ചു കൊന്നത്.

നേരത്തെ പ്രദേശത്ത് പശുക്കളെ സമാന രീതിയിൽ പീഡിപ്പിച്ച് കൊലപ്പെടുത്തുന്ന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പ്രതിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

തുടർന്ന് ഇന്നും കൊലപാതകം റിപ്പോർട്ട് ചെയ്തതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.