video
play-sharp-fill

കൊല്ലം കളക്ട്രേറ്റിൽ ബോംബ് വെച്ചതായി ഭീഷണിക്കത്തെഴുതിയ കേസ് ; അമ്മയും മകനും അറസ്റ്റിൽ; ഭീഷണിക്കത്തുകൾ എഴുതി ആനന്ദം കണ്ടെത്തുന്നവരാണ് ഇവരെന്ന് നാട്ടുകാർ; അന്‍പതോളം ഭീഷണിക്കത്തുകളും അശ്ലീല കത്തുകളും ഏഴ് മൊബൈല്‍ ഫോണുകളും മെമ്മറി കാര്‍ഡുകളും പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്‌കുകളും പോലീസ് കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: കളക്ടറേറ്റില്‍ ബോംബ് വെച്ചതായി ഭീഷണിക്കത്തെഴുതിയ കേസില്‍ പിടിയിലായ യുവാവിന്റെ അമ്മയും അറസ്റ്റില്‍. കൊല്ലം മതിലില്‍ പുത്തന്‍പുര സാജന്‍ വില്ലയില്‍ കൊച്ചുത്രേസ്യ (62) ആണ് അറസ്റ്റിലായത്. ഇവരുടെ മകന്‍ സാജന്‍ ക്രിസ്റ്റഫറി(34)നെ കഴിഞ്ഞദിവസം പോലീസ് പിടികൂടിയിരുന്നു.

വര്‍ഷങ്ങളായി കൊല്ലം കോടതിയിലും കളക്ടറേറ്റിലുമായി വരുന്ന വ്യാജ ബോംബ് ഭീഷണിക്കത്തുകളുടെ സൂത്രധാരന്‍ സാജന്‍ ക്രിസ്റ്റഫറാണെന്ന് പോലീസ് പറഞ്ഞു. പലര്‍ക്കായി അയയ്ക്കാന്‍ വെച്ചിരുന്ന അന്‍പതോളം ഭീഷണിക്കത്തുകളും അശ്ലീല കത്തുകളും ഏഴ് മൊബൈല്‍ ഫോണുകളും മെമ്മറി കാര്‍ഡുകളും പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്‌കുകളും പോലീസ് കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റുള്ളവരെ കബളിപ്പിച്ച് അതില്‍ ആനന്ദം കണ്ടെത്തുകയായിരുന്നു അമ്മയുടെയും മകന്റെയും രീതിയെന്നും അതിനായാണ് ഭീഷണിക്കത്തുകള്‍ അയച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.

കളക്ടറേറ്റിലേക്ക് ഭീഷണിക്കത്തയച്ചത് കൊച്ചുത്രേസ്യയുടെ പേരിലാണ്. സംഭവത്തിനുശേഷം കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിയ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് അന്വേഷണം ആവഴിക്ക് തിരിച്ചുവിടുകയായിരുന്നു. കൊച്ചുത്രേസ്യയുടെ ഫോണില്‍നിന്ന് കളക്ടര്‍ക്കും ജഡ്ജിക്കും അയച്ചിരുന്ന കത്തുകളുടെ ഫോട്ടോകളും കണ്ടെടുത്തു.