ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; പാരിപ്പള്ളിയിലെ കടയിലെത്തിയ പുരുഷന്റെ രേഖാ ചിത്രം പുറത്തുവിട്ടു; തട്ടിക്കൊണ്ട് പോയവര്‍ പമ്പിലെത്തിയെന്നും സംശയം; കുട്ടിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതം

Spread the love

കൊല്ലം: ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ രേഖാ ചിത്രം പുറത്തുവിട്ട് പൊലീസ്.

പൊലീസ് സംഘത്തിനൊപ്പം നാട്ടുകാരും യുവജന സംഘടനാ പ്രവര്‍ത്തകരും മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ളവരും കൊല്ലത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി ആറു വയസുകാരി അബിഗേല്‍ സാറ റെജിക്ക് വേണ്ടി അന്വേഷണം തുടരുകയാണ്.

രണ്ടര മണിയോടെ പകല്‍ക്കുറി ആയിരവല്ലി ക്ഷേത്രത്തിന് സമീപം പൊലീസ് പരിശോധന നടത്തി. പ്രദേശത്ത് അപരിചിതരായ ചിലരെ കണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘമെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ സംശയാസ്പദമായി രീതിയിലൊന്നും കണ്ടെത്തിയില്ല. മേഖലയില്‍ വിശദമായ പരിശോധന തുടരുകയാണെന്ന് പള്ളിക്കല്‍ പൊലീസ് അറിയിച്ചു. ഇതിനിടെ കാട്ടുപുതുശേരി പ്രദേശത്തെ അടിച്ചിട്ട ഗോണ്ടൗണിലും പൊലീസ് പരിശോധന നടത്തി.

പ്രദേശത്തൊരു കാര്‍ കണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പുലര്‍ച്ചെ മൂന്നു മണിയോടെ പരിശോധന നടത്തിയത്. എന്നാല്‍ പരിശോധനയിലൊന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് അറിയിച്ചു.

വിവരം കിട്ടിയാല്‍ അറിയിക്കുക: 9946 92 32 82, 9495 57 89 99.