
കൊല്ലം: വ്യക്തമായ തന്ത്രവുമായാണ് ആ കുട്ടിയെ തട്ടിക്കൊണ്ടു പോയത്.
അതിവേഗ പരിശോധനകളിലൂടെ കുട്ടിയെ കണ്ടെത്തുന്നതില്‍ വീഴ്ചയും വന്നു. കാറടക്കം തിരിച്ചറിഞ്ഞത് വൈകിയാണ്. ആദ്യം ഹോണ്ട അമേസിലാണ് കൊണ്ടു പോയതെന്നായിരുന്നു പുറത്തു വന്നത്. പിന്നെ സ്വിഫ്റ്റ് കാറായി.
അതിനിടെ പാരിപ്പള്ളിയില്‍ നിന്നും ഫോണ്‍ വിളിച്ച് മോചനദ്രവ്യം ചോദിച്ചവരെ കുറിച്ച് വ്യക്തമായ വിവരം പുറത്തു വന്നു. ഇവരെ കണ്ടവരാണ് ഇത് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പൊലീസിനെ വഴി തെറ്റിക്കാനാണോ ഈ സംഘം പാരിപ്പള്ളിയില്‍ വന്നതെന്ന സംശയം സജീവമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏതായാലും പാരിപ്പള്ളിയിലെ സിസിടിവികള്‍ പൊലീസ് അരിച്ചു പെറുക്കുകയാണ്. ഇതാണ് ഏക പ്രതീക്ഷ.
പച്ച നിറമുള്ള വെള്ളപുള്ളിയുള്ള ചുരിദാറാണ് യുവതി ധരിച്ചിരുന്നത്. പ്രായം 35 തോന്നും. തല മറിക്കുന്ന ഷാളും ഉണ്ട്. ബ്രൗണ്‍ ഷര്‍ട്ടും കാക്കി പാന്റും ഇട്ട പുരുഷനായിരുന്നു കൂടെ.
പാരിപ്പള്ളിയില്‍ ഇവര്‍ എത്തിയ ഓട്ടോയിലാണ്. ഈ ഓട്ടോയുടെ നമ്പര്‍ കണ്ടെത്തിയാല്‍ അന്വേഷണത്തിന് പുതു വേഗം വരും. മുഖം മറയ്ക്കാത്ത പുരുഷനും മുഖം മറച്ച സ്ത്രീയും പെരുമാറിയത് ഭാര്യാ-ഭര്‍ത്താക്കന്മാരെ പോലെയാണ്. സ്വിഫ്റ്റ് ഡിസയര്‍ കാറിന് പകരം ഓട്ടോയാണ് ഇവിടെ തെളിയുന്നത്. അതുകൊണ്ടു തന്നെ അഭിഗേലിനെ കൊണ്ടു പോയത് തന്ത്രമൊരുക്കിയെന്നാണ് പൊലീസ് നിഗമനം.