കൊല്ലം ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍;കസ്റ്റഡിയിലെടുത്ത മൂന്ന് പേരുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും,മൊഴികളില്‍ വ്യക്തതവരുത്തി മാത്രം അറസ്റ്റ്.
സ്വന്തം ലേഖിക
കൊല്ലം:കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് പേരുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും.ഇന്നലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ പുലര്‍ച്ചെ മൂന്ന് മണി വരെ നീണ്ടുനിന്നിരുന്നു. രാത്രിയില്‍ നിശ്ചയിച്ചിരുന്ന വാര്‍ത്താസമ്മേളനം എഡിജിപി ഒഴിവാക്കിയിരുന്നു. മൊഴിയില്‍ വ്യക്തത വന്നശേഷം മാത്രമായിരിക്കും പോലീസ് അറസ്റ്റിലേക്ക് കടക്കുക.
കേസുമായി ബന്ധപ്പെട്ട് ചാത്തന്നൂര്‍ മാമ്ബള്ളിക്കുന്നത്ത് സ്വദേശികളായ പത്മകുമാറിനെയും ഭാര്യയെയും മകളെയുമാണ് കൊല്ലം എസ് പിയുടെ സ്‌ക്വാഡ് തെങ്കാശി പുളിയറയില്‍നിന്ന് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടിയുടെ പിതാവുമായി ബന്ധപ്പെട്ട സാമ്ബത്തികപ്രശ്നമാണ് തട്ടിക്കൊണ്ടുപോകലിനുപിന്നിലെന്ന കാരണമെന്ന സൂചനകള്‍ പോലീസ് വൃത്തങ്ങളില്‍നിന്ന് പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ പത്മകുമാറിന് മാത്രമാണ് പങ്കെന്നും ഭാര്യയ്ക്കും മകള്‍ക്കും പങ്കില്ലെന്നും സൂചനയുണ്ട്. അതേസമയം, തട്ടിക്കൊണ്ടുപോയ സംഘത്തില്‍ നാലുപേരുണ്ടായിരുന്നുവെന്നാണ് ആറ് വയസുകാരിയും സഹോദരനും പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.
സംഭവത്തില്‍ പത്മകുമാറിന്റെ ഭാര്യയ്ക്കും മകള്‍ക്കും പങ്കില്ലെങ്കില്‍ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ ആരായിരുന്നു, കുട്ടിയെ ആശ്രാമം മൈതാനത്ത് കൊണ്ടുവിട്ട സ്ത്രീ ആരായിരുന്നു എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പോലീസില്‍നിന്ന് ഇനിയും ലഭിക്കാനുണ്ട്.രണ്ടാം ദിവസം കുട്ടിയെ കൊല്ലത്ത് എത്തിച്ച നീലക്കാറില്‍ പത്മകുമാര്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഈ കാര്‍ പോലീസ് തെങ്കാശിയില്‍നിന്ന് പിടിച്ചെടുത്തു. കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കരുതുന്ന വെള്ളക്കാര്‍ ചാത്തന്നൂര്‍ കോതേരിയിലെ വീട്ടില്‍നിന്നും കസ്റ്റഡിയിലെടുത്തു.
ചാത്തന്നൂരുള്ള ആരുമായും സൗഹൃദമില്ലെന്നും ആരുമായും സാമ്ബത്തിക പ്രശ്‌നമില്ലെന്നുമാണ് കുട്ടിയുടെ അച്ഛന്‍ റെജി പ്രതികരിച്ചത്.
ജ്യേഷ്ഠനൊപ്പം ട്യൂഷനു പോകുംവഴി കഴിഞ്ഞ 27ന് വൈകിട്ട് 4.30ഓടെയാണ് കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോയത്. പിന്നാലെ സംസ്ഥാനും മുഴുവന്‍ പോലീസ് നിരീക്ഷണം ശക്തമാക്കുകയും വാഹനപരിശോധന നടത്തുകയും ചെയ്തിരുന്നു. ഇതെല്ലാം നടന്നുകൊണ്ടിരിക്കുമ്ബോഴാണ് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഒരു സ്ത്രീ വിളിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാരിപ്പള്ളിയിലെ ഒരു വ്യാപാരിയുടെ ഫോണില്‍നിന്നാണ് വിളിച്ചതെന്ന് കണ്ടെത്തിയിരുന്നു.കടയിലെത്തിയ പുരുഷനും സ്ത്രീയും ഫോണ്‍ വാങ്ങി വിളിക്കുകയായിരുന്നെന്നും ഓട്ടോറിക്ഷയില്‍ വന്ന അവര്‍ അതില്‍തന്നെ തിരിച്ചുപോയെന്നും വ്യാപാരി പോലീസിന് മൊഴി നല്‍കുകയും ചെയ്തു.അടുത്ത ദിവസമാണ് കുട്ടിയെ ഒരു സ്ത്രീ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചു പോയത്. അവിടെ കുട്ടിയെ ഇരുത്തിയശേഷം സ്ത്രീ മടങ്ങുകയായിരുന്നു. മാസ്‌ക് ധരിച്ച് ഒറ്റയ്ക്കിരുന്ന കുട്ടിയെ കണ്ട് ആദ്യം തിരിച്ചറിഞ്ഞത് കൊല്ലത്തെ കോളേജ് വിദ്യാര്‍ഥികളും നാട്ടുകാരുമായിരുന്നു. പിന്നാലെ പോലീസുകാരെ വിവരം അറിയിച്ച് കുട്ടിയെ കൈമാറുകയായിരുന്നു.