video
play-sharp-fill

കൊല്ലം ചാത്തന്നൂരിൽ ഭക്ഷ്യവിഷബാധ; എട്ടോളം പേർ  കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി ; കുടുംബശ്രീ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് വിളമ്പിയ ഭക്ഷണത്തിൽ നിന്നാണ് വിഷബാധയെന്നാണ് റിപ്പോർട്ട്

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: ചാത്തന്നൂരിൽ കുടുംബശ്രീ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് വിളമ്പിയ ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധ. എട്ടോളം പേർ ചാത്തന്നൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.

2023 കുടുംബശ്രീ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം പാക്കറ്റ് ആയി പൊറോട്ടയും വെജിറ്റബിൾ കറിയും നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാത്തന്നൂർ ഗണേഷ് ഫാസ്റ്റ് ഫുഡ് കടയിൽ നിന്നാണ് ഭക്ഷണപ്പൊതികൾ വാങ്ങിയത്. കടയിൽ ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വിഭാഗാം പരിശോധന നടത്തുന്നു. ഹെൽത്ത്‌ കാർഡ് മൂന്നുവർഷമായി ഹോട്ടൽ പുതുക്കിയിട്ടില്ലെന്ന് കണ്ടെത്തി