video
play-sharp-fill
ഇത് ജോസ് പ്രകാശിന്റെ സ്പെഷ്യല്‍ ആയുര്‍വേദ ചാരായം….! ഒരു ലിറ്ററിന് വാങ്ങിയിരുന്നത് 1500 രൂപ വരെ; കൊല്ലത്ത് ആധുനിക രീതിയില്‍ സജ്ജീകരിച്ച ചാരായ നിര്‍മ്മാണ യൂണിറ്റ് കണ്ടെത്തി; മൂന്ന് പേർ അറസ്റ്റിൽ

ഇത് ജോസ് പ്രകാശിന്റെ സ്പെഷ്യല്‍ ആയുര്‍വേദ ചാരായം….! ഒരു ലിറ്ററിന് വാങ്ങിയിരുന്നത് 1500 രൂപ വരെ; കൊല്ലത്ത് ആധുനിക രീതിയില്‍ സജ്ജീകരിച്ച ചാരായ നിര്‍മ്മാണ യൂണിറ്റ് കണ്ടെത്തി; മൂന്ന് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക

കൊല്ലം: പുനലൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. സുദേവന്റെ നേതൃത്വത്തിലുള്ള സംഘം വ്യവസായിക അടിസ്ഥാനത്തിലുള്ള ചാരായ നിര്‍മ്മാണ യൂണിറ്റ് കണ്ടെത്തി.

മൂന്നു പേരെ അറസ്റ്റ് ചെയ്തു.അഞ്ചല്‍, അരിപ്ലാച്ചി സ്വദേശി ജോസ് പ്രകാശിന്റെ വീട്ടില്‍ നടത്തിവന്നിരുന്ന വ്യവസായിക അടിസ്ഥാനത്തിലുള്ള ചാരായ നിര്‍മ്മാണ യൂണിറ്റാണ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിന്റെ രണ്ടാം നിലയില്‍ ആധുനിക രീതിയില്‍ സജ്ജീകരിച്ച നിര്‍മ്മാണ യൂണിറ്റില്‍ മൂന്ന് ബാരലുകളിലായി സൂക്ഷിച്ചിരുന്ന ആയിരം ലിറ്റര്‍ കോടയും, അഞ്ച് ലിറ്റര്‍ ചാരായവും, ഗ്യാസ് സ്റ്റൗ, സിലിണ്ടര്‍ എന്നിവ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കസ്റ്റഡിയിലെടുത്തു. ബാത്ത്മില്‍ നിന്ന് മോട്ടോര്‍ ഉപയോഗിച്ച്‌ ജലവിതരണ സംവിധാനവും, ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച്‌ വലിയ അടുപ്പുകളും സജ്ജീകരിച്ചിരുന്നു. വിവിധതരം പഴങ്ങളും, ആയുര്‍വേദ ഉത്പന്നങ്ങളും ഉപയോഗിച്ചു കോട ഉണ്ടാക്കിയിരുന്ന ഇവര്‍ ചാരായത്തിന് ലിറ്ററിന് 1500/- രൂപ വരെ ഈടാക്കിയിരുന്നതായി മൊഴി നല്‍കിയിട്ടുണ്ട്.

കൊട്ടാരക്കര ചടയമംഗലം സ്വദേശി അനില്‍കുമാര്‍ എന്ന സ്പിരിറ്റ് കണ്ണന്‍ ആയിരുന്നു ചാരായ നിര്‍മ്മാണത്തിന്റെ മേല്‍നോട്ടക്കാരന്‍. ചടയമംഗലം വെള്ളുപ്പാറ സ്വദേശി മണിക്കുട്ടന്‍ ആയിരുന്നു പ്രധാന സഹായി, സാമ്ബത്തികവും സ്ഥല സൗകര്യവും ഏര്‍പ്പെടുത്തിയത് ജോസ് പ്രകാശ് ആണ്. ഇവര്‍ എല്ലാപേരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.