play-sharp-fill
കൊല്ലത്ത് ബസില്‍ കയറി മാല മോഷണം; സഹോദരിമാര്‍ പിടിയില്‍

കൊല്ലത്ത് ബസില്‍ കയറി മാല മോഷണം; സഹോദരിമാര്‍ പിടിയില്‍

സ്വന്തം ലേഖിക

കൊല്ലം: ബസില്‍ മാലമോഷണം നടത്തിയ തമിഴ്നാട് സ്വദേശികളായ സഹോദരിമാരെ പോലീസ് പിടിയിൽ.

തൂത്തുക്കുടി അണ്ണാ നഗര്‍ എ-13യില്‍ മാരി (30), കാവ്യ (26) എന്നിവരെയാണ് സംഭവത്തില്‍ പോലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച രാവിലെ ആശ്രാമം-ദളവാപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ യാത്രക്കാരിയായ ലക്ഷ്മിക്കുട്ടിയുടെ മാലയാണ് ഇരുവരും ചേര്‍ന്ന് അപഹരിച്ചത്.

ബസ് ശങ്കേഴ്‌സ് ജങ്ഷനില്‍ എത്തിയപ്പോള്‍ ലക്ഷ്മിക്കുട്ടിയുടെ മൂന്നരപ്പവന്റെ മാല പൊട്ടിച്ചെടുത്തു. ഉടന്‍തന്നെ ലക്ഷ്മിക്കുട്ടി മറ്റ് യാത്രക്കാരെ വിവരമറിയിച്ചു. ബസ് ജീവനക്കാര്‍ അറിയിച്ചതനുസരിച്ച്‌ ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇരുവരെയും പിടികൂടുകയായിരുന്നു.