കൊല്ലം ചടയമംഗലത്ത് കാട്ടുപോത്തിന്റെ സാന്നിധ്യമെന്ന് സംശയം; വനംവകുപ്പ് പരിശോധന നടത്തി; ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതര്‍
സ്വന്തം ലേഖിക
കൊല്ലം: കൊല്ലം ചടയമംഗലം ഇടക്കുപാറയില്‍ കാട്ടുപോത്തിന്റെ സാന്നിധ്യമെന്ന് സംശയം.
പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു.
അഞ്ചല്‍ ആര്‍ആര്‍ടി, അഞ്ചല്‍ ഫോറസ്റ്റ് റെയിഞ്ച് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് രാവിലെയാണ് ചടയമംഗലത്ത് കാട്ടുപോത്തിന്റെ സാന്നിദ്ധ്യമുണ്ടെന്ന് നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചത്. കാട്ടുപോത്തിന്റെ കാല്‍പാടുകള്‍ കണ്ടെത്തിയതാണ് ഇത്തരത്തിലൊരു സംശയത്തിന് കാരണമായത്.
നാട്ടുകാര്‍ ഉടന്‍ തന്നെ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. കാട്ടുപോത്തിനെ കണ്ടെത്താന്‍ ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
Third Eye News Live
0