play-sharp-fill
കശുവണ്ടിപ്പരിപ്പിലെ കീടനാശിനി ശ്വസിച്ച ഫാക്ടറി തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥ്യം

കശുവണ്ടിപ്പരിപ്പിലെ കീടനാശിനി ശ്വസിച്ച ഫാക്ടറി തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥ്യം

 

സ്വന്തം ലേഖകൻ

കൊട്ടിയം : കശുവണ്ടിപ്പരിപ്പിലെ കീടനാശിനി ശ്വസിച്ച ഫാക്ടറി തൊഴിലാളികൾക്ക് ദേഹാശ്വാസ്ഥ്യം. ഫാക്ടറിയിൽ ജോലിക്കെത്തിയ സ്ത്രീ തൊഴിലാളികൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പത്തിലധികം തൊഴിലാളികളാണ് ചികിത്സതേടിയത് . കിളികൊല്ലൂർ പാൽക്കുളങ്ങരയിലുള്ള കാഷ്യൂ ഫാക്ടറിയിലായിരുന്നു സംഭവം.

കഴിഞ്ഞ ദിവസം രാവിലെ ജോലിക്കെത്തിയ ഷെല്ലിങ്, പീലീങ്, ഗ്രേഡിങ് വിഭാഗങ്ങളിൽപ്പെട്ട തൊഴിലാളികൾക്കാണ് അസ്വസ്ഥത ഉണ്ടായത് . കശുവണ്ടിപ്പരിപ്പ് കേടാകാതിരിക്കാൻ തളിക്കുന്ന കീടനാശിനി ശ്വസിച്ചതാണ് അസ്വസ്ഥതകൾക്കുള്ള കാരണം . ആരുടെയും നില ഗുരുതരമല്ല .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :