video
play-sharp-fill

Saturday, May 24, 2025
HomeUncategorizedകൊല്ലത്ത് കശുവണ്ടി ഫാക്ടറിക്ക് നേരെ ​ഗുണ്ടാ ആക്രമണം; ജീപ്പിലെത്തിയ അക്രമി സംഘം കമ്പനിയുടെ ഓഫീസും, സി...

കൊല്ലത്ത് കശുവണ്ടി ഫാക്ടറിക്ക് നേരെ ​ഗുണ്ടാ ആക്രമണം; ജീപ്പിലെത്തിയ അക്രമി സംഘം കമ്പനിയുടെ ഓഫീസും, സി സി ടി വി ക്യാമറകളും തകർത്തു; അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: കൊല്ലത്ത് കശുവണ്ടി ഫാക്ടറിക്ക് നേരെ ആക്രമണം. കമ്പനിക്കുള്ളിൽ കടന്ന അക്രമി സംഘം ഉപകരണങ്ങൾ തല്ലി തകർത്തു. വിപണനത്തിനായി സൂക്ഷിച്ചിരുന്ന കശുവണ്ടി പരിപ്പും നശിപ്പിച്ചു. സംഭവത്തിൽ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിച്ചു. അക്രമത്തിന് പിന്നിൽ പ്രദേശത്തെ ഗുണ്ടകളാണെന്നും കമ്പനി ഉടമ പറഞ്ഞു.

കൊല്ലം തഴുത്തലയിൽ പ്രവർത്തിക്കുന്ന എസ് എൻ കശുവണ്ടി ഫാക്ടറിക്ക് നേരെയാണ് അക്രമം ഉണ്ടായത്. ജീപ്പിലെത്തിയ അക്രമി സംഘം കമ്പനിയുടെ ഓഫീസും, സി സി ടി വി ക്യാമറകളും തകർത്തു. വിപണത്തിനായി സൂക്ഷിച്ചിരുന്ന കശുവണ്ടി പരിപ്പും നശിപ്പിച്ചു. പ്രദേശത്തെ ചില ഗുണ്ടകളാണ് അക്രമത്തിന് പിന്നിലെന്ന് ഫാക്ടറി ഉടമ ഷാ സലീം പറഞ്ഞു. ഫാക്ടറിയിലെത്തുന്ന വാഹനങ്ങൾ തടഞ്ഞിടുന്നതായും, പണപ്പിരിവ് നടത്തുന്നതായും ഫാക്ടറി ഉടമ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്രമികൾ നിരന്തരം ഫാക്ടറിയിലെത്തി സംഘർഷം സൃഷ്ടിക്കുന്നതായി തൊഴിലാളികളും പറഞ്ഞു. കശുവണ്ടി മേഖലയിൽ ഭൂരിപക്ഷം ഫാക്ടറികളും അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ തുറന്ന് പ്രവർത്തിക്കുന്ന ഫാക്ടറികൾക്കെതിരെ നടക്കുന്ന അക്രമത്തെ ക്യാഷ്യൂ അസോസിയേഷൻ അപലപിച്ചു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments