
കൊല്ലം: കൊല്ലം രാമൻകുളങ്ങരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. മരുത്തടി കന്നിമേൽ ചേരി സ്വദേശി പ്രദീപ് കുമാറിന്റെ കാറിനാണ് തീപിടിച്ചത്. കാറിനുള്ളിൽ ഉണ്ടായിരുന്ന പ്രദീപ് കുമാറും ഭാര്യയും അത്ഭുതകരമായി രക്ഷപ്പെട്ടു.
കാറിന്റെ മുൻവശത്ത് നിന്നും പുക ഉയരുന്നത് കണ്ടയുടൻ ഇരുവരും പുറത്തിറക്കേറിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. അപകടത്തിൽ വാഹനം പൂർണമായും കത്തി നശിച്ചു. തുടർന്ന് അഗ്നിശമന സേനയും പ്രദേശവാസികളും ചേർന്നാണ് തീയണച്ചത്.