video
play-sharp-fill
വണ്ടിയോടിക്കുന്നതിനിടയിൽ കോവിഡ് പോസിറ്റീവാണെന്ന സന്ദേശമെത്തി ; പരിഭ്രാന്തിയിൽ യുവതി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു : ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് ഡ്രൈവർമാർ തയ്യാറാകാതെ വന്നതോടെ യുവതിയ്ക്ക് നടുറോഡിൽ കഴിയേണ്ടി വന്നത് ഒന്നരമണിക്കൂർ

വണ്ടിയോടിക്കുന്നതിനിടയിൽ കോവിഡ് പോസിറ്റീവാണെന്ന സന്ദേശമെത്തി ; പരിഭ്രാന്തിയിൽ യുവതി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു : ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് ഡ്രൈവർമാർ തയ്യാറാകാതെ വന്നതോടെ യുവതിയ്ക്ക് നടുറോഡിൽ കഴിയേണ്ടി വന്നത് ഒന്നരമണിക്കൂർ

സ്വന്തം ലേഖകൻ

കടയ്ക്കൽ: വണ്ടിയോടിക്കുന്നതിനിടയിൽ കൊവിഡ് പോസിറ്റീവാണെന്നറിഞ്ഞതോടെ പരിഭ്രാന്തിയിലായ യുവതി ഓടിച്ച കാർ അപകടത്തിൽപ്പെട്ടു.

യുവതി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് വെദ്യുതതൂണിൽ ഇടിച്ച് കാർ തല കീഴായി മറിയുകയായിരുന്നു. എന്നാൽ പരിക്കേറ്റ നാൽപതുകാരിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് ഡ്രൈവർമാർ തയ്യാറായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്നാണ് ഒന്നരമണിക്കൂറാണ് നടുറോഡിൽ യുവതിയ്ക്ക് കഴിയേണ്ടി വന്നത്. അഞ്ചലിലെ സ്വകാര്യ ലബോറട്ടറിയിൽ നിന്ന് കൊവിഡ് പരിശോധനയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി.

ഇതിനിടയിൽ കോവിഡ് പോസിറ്റീവാണെന്ന സന്ദേശം ഫോണിൽ ലഭിക്കുകയായിരുന്നു. ഇതുകേട്ടയുടൻ പരിഭ്രാന്തിയിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതത്തൂണിൽ ഇടിച്ചു തല കീഴായി മറിയുകയായിരുന്നു.

അപകടത്തിൽ കാർ പൂർണമായും തകർന്നു. എന്നാൽ യുവതിയ്ക്ക് നിസാര പരിക്കുകൾ മാത്രമാണ് ഉള്ളത്. കാറിൽ നിന്നു സ്വയം പുറത്തിറങ്ങിയെങ്കിലും, കൊവിഡ് സ്ഥിരീകരിച്ചതിനാൽ ഇവരെ ആശുപത്രിയിലോ വീട്ടിലോ എത്തിക്കാൻ 108 ആംബുലൻസ് സർവീസ് ഉൾപ്പെടെയുള്ളവർ തയാറാകാതെ വരികയായിരുന്നു.

തുടർന്ന് അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേന പിപിഇ കിറ്റ് നൽകി യുവതിയെ വഴിയരികിൽ ഇരുത്തുകയായിരുന്നു. കൊവിഡ് രോഗിയെ ആശുപത്രിയിലാക്കാൻ ഫയർ ആംബുലൻസ് ഉപയോഗിക്കാൻ വ്യവസ്ഥ ഇല്ലെന്നു പറഞ്ഞ് ഇവർ കൈയ്യൊഴിയുകയായിരുന്നു.

തുടർന്ന് നടുറോഡിൽ നിന്ന ഇവരെ ഒന്നര മണിക്കൂറിനു ശേഷം ബന്ധു എത്തി വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.