video
play-sharp-fill

കൊല്ലത്ത് ഓടുന്ന ബുള്ളറ്റിന് തീപിടിച്ചു; നിര്‍ത്തിയിട്ടിരുന്ന കാറും ഓട്ടോറിക്ഷയും ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ തീപടർന്ന് പൂര്‍ണമായും കത്തിനശിച്ചു

കൊല്ലത്ത് ഓടുന്ന ബുള്ളറ്റിന് തീപിടിച്ചു; നിര്‍ത്തിയിട്ടിരുന്ന കാറും ഓട്ടോറിക്ഷയും ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ തീപടർന്ന് പൂര്‍ണമായും കത്തിനശിച്ചു

Spread the love

സ്വന്തം ലേഖിക

കൊല്ലം: ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു.

പ്രാണരക്ഷാര്‍ഥം ബുള്ളറ്റ് റോഡരികിലേക്ക് മാറ്റിനിര്‍ത്തിയപ്പോള്‍ തീപടര്‍ന്ന് അവിടെ നിര്‍ത്തിയിട്ടിരുന്ന കാറും ഓട്ടോറിക്ഷയും ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ കത്തിനശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം രണ്ടാംകുറ്റിയില്‍ വെള്ളിയാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം. കൊല്ലം സ്വദേശിയായ യുവാവ് ബുള്ളറ്റ് ഓടിച്ചുവരുന്നതിനിടയില്‍ വാഹനത്തില്‍നിന്ന് പുക വരുന്നത് കണ്ട് വഴിയോരത്ത് നിര്‍ത്തുകയും ഇറങ്ങി ഓടിമാറുകയുമായിരുന്നു.

പെട്ടെന്ന് തീ ബുള്ളറ്റില്‍ പടരുകയും സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറിലേക്കും ഓട്ടോറിക്ഷയിലേക്കും രണ്ട് ബൈക്കുകളിലേക്കും തീപിടിക്കുകയും ചെയ്തു.

കടപ്പാക്കടയില്‍ നിന്ന് അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും വാഹനങ്ങള്‍ മുഴുവന്‍ തീപടര്‍ന്നുപിടിച്ചിരുന്നു. ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. അഞ്ച് വാഹനങ്ങളും പൂര്‍ണമായും നശിച്ചു.