കൊല്ലത്ത് പൊലീസ് ക്വാട്ടേഴ്സിൽ നിന്നും ബൈക്ക് മോഷ്ടിച്ചു; മോഷണബൈക്കില്‍ സഞ്ചരിച്ച് മാലമോഷണം; പ്രതിയെ പിടികൂടാനാകാതെ നട്ടം തിരിഞ്ഞ് പൊലീസും; നഗരത്തിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടമെന്നും പരാതി
സ്വന്തം ലേഖിക
കൊല്ലം: നഗരത്തില്‍ വാഹനമോഷണം നിര്‍ബാധം തുടരുമ്പോഴും പൊലീസിന് അറിഞ്ഞഭാവമില്ല.
കഴിഞ്ഞ ദിവസം ബൈക്ക് മോഷണം പോയത് പൊലീസ് ക്വാട്ടേഴ്സില്‍ നിന്നായിരുന്നു. ഈ വാഹനത്തില്‍ സഞ്ചരിച്ച് തലസ്ഥാനത്ത്
മാലപൊട്ടിക്കല്‍ ഉള്‍പ്പെടെ മോഷണം നടത്തിയതായി കണ്ടെത്തിയെങ്കിലും ബൈക്ക് പിടികൂടാന്‍ കഴിഞ്ഞില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ മാസം ഒന്നിന് രാവിലെ 4 മണിയോടെയാണ് ക്വാട്ടേഴ്സില്‍ സൂക്ഷിച്ചിരുന്ന ബൈക്ക് രണ്ടു പേര്‍ ചേര്‍ന്ന് കടത്തിക്കൊണ്ടുപോയത്. സി.സി ടി.വി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലാണ് ഇതേ നമ്പരിലുളള വാഹനം ഉപയോഗിച്ച് തിരുവനന്തപുരത്ത് മാല മോഷണം നടത്തിയതായി കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം താലൂക്ക് കച്ചേരി ജംഗ്ഷനില്‍ വ്യാപാരം നടത്തുന്നയാളിന്റെ സ്കൂട്ടര്‍ പട്ടാപ്പകല്‍ കടത്തിക്കൊണ്ട് പോയി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍
ഇതേ വാഹനം ഉപയോഗിച്ച് അയത്തില്‍ ഭാഗത്ത് മോഷണം നടത്തുന്നതായി വിവരം ലഭിച്ചു.
ഇതോടെ മോഷണവിവരം കടയുടമ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവച്ചതോടെ കാണാതായ സ്ഥലത്ത് വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ പാരിപ്പള്ളിയില്‍ നിന്നും വാഹനം മോഷണം പോയി.
റെയില്‍വേ സ്റ്റേഷന് സമീപം വാഹനം വച്ചിട്ട് ട്രെയിന്‍ കയറുന്നവരാണ് മോഷ്ടാക്കളുടെ നോട്ടപ്പുള്ളികള്‍. യാത്രക്കാരന്‍ ട്രെയിന്‍ കയറിയതും മോഷ്ടാക്കള്‍ വാഹനവുമായി മുങ്ങും. അതില്‍ സഞ്ചരിച്ചായിരിക്കും പിന്നെ മോഷണം.