കൊല്ലത്ത് പഞ്ചവാദ്യ കലാകാരൻ ബൈക്കും ബസും കൂട്ടിയിടിച്ച് മരിച്ചു

Spread the love

കൊല്ലം അഞ്ചല്‍ വയലാ ആലുമുക്കില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികൻ മരിച്ചു. അലയമണ്‍ സ്വദേശി ബിജുകുമാറാണ് (48) മരിച്ചത്.

കടയ്ക്കല്‍ ശിവക്ഷേത്രത്തിലെ പഞ്ചവാദ്യം ജീവനക്കാരനാണ് ബിജുകുമാർ. ബിജുകുമാർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. ബിജുകുമാർ അപകട സ്ഥലത്തുവെച്ച്‌ തന്നെ മരണപ്പെട്ടു.