
കൊല്ലം മൈലക്കാട് ലോറി ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മകൾക്കും ദാരുണാന്ത്യം; പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മകളെ സ്‌കൂളിലാക്കുന്നതിനായി പോകുന്നതിനിടെയാണ് അപകടം
കൊല്ലം: കൊല്ലം മൈലക്കാട് ദേശീയപാതയില്‍ ലോറി ഇടിച്ച് അച്ഛനും മകളും മരിച്ചു. മൈലക്കാട് സ്വദേശി ഗോപകുമാര്‍, മകള്‍ ഗൗരി എന്നിവരാണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ഇരുവരും.
പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മകളെ സ്‌കൂളിലാക്കുന്നതിനായി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചാത്തന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ഗൗരി.
തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയ്‌ലറില്‍ തട്ടി ഇരുവരും ടയറിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. ഗോപകുമാര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. കൊട്ടിയത്തെ ആശുപത്രിയില്‍ വെച്ചാണ് ഗൗരി മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0