
സ്കൂള്‍ വിദ്യാർത്ഥിനികളെ പ്രണയം നടിച്ച് മതംമാറ്റാൻ ശ്രമമെന്ന് പരാതി. പെണ്‍കുട്ടികള്‍ക്ക് മാനസിക പീഡനവും ഭീഷണിയും ഉണ്ടായതായി റൂറല്‍ എസ്പിക്കും പൂയപ്പള്ളി പൊലീസിലും രക്ഷിതാക്കള്‍ പരാതി നല്‍കി.കൊല്ലം ഓയൂർ സ്വദേശി അൻവർ ഷായ്ക്ക് എതിരെ കേസെടുത്തത് പോലീസ്. ക്ഷേത്രത്തില്‍ പോകുന്നതിനെയും കുറി തൊടുന്നതിനെയും ഇയാള്‍ എതിര്‍ത്തിരുന്നു. ഇൻസ്റ്റഗ്രാം വഴി അടുപ്പത്തിലായ പതിനേഴുകാരിയാണ് ആദ്യം പരാതി നല്‍കിയത്. വിഷയം പുറത്തറിഞ്ഞതോടെ കൂടുതല്‍ പരാതിക്കാരെത്തി.
മലപ്പുറത്ത് പതിനഞ്ച് ദിവസത്തെ ക്ളാസുണ്ടെന്നും അവിടെ പോകണമെന്നും യുവാവ് നിർബന്ധിച്ചിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. മതംമാറ്റാനുള്ള ശ്രമമെന്ന ആരോപണം ശക്തമായതോടെ റൂറല്‍ പൊലീസ് വിഷയം ഗൗരവത്തില്‍ അന്വേഷിച്ചുവരികയാണ്. ബി.ഡി.ജെ.എസ് വിഷയത്തില്‍ ആദ്യം തന്നെ ഇടപെട്ട് പെണ്‍കുട്ടികള്‍ക്ക് നിയമസഹായങ്ങള്‍ നല്‍കി. ഇന്നലെ ബി.ജെ.പി നേതാക്കള്‍ പരാതിക്കാരുടെ വീടുകള്‍ സന്ദർശിച്ചു.