
കേളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാര്‍ മതിലിടിച്ച് അപകടം ; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം
കൊല്ലം : പാരിപ്പള്ളി എൻജിനീയറിങ് കോളജ് വിദ്യാർഥികള്‍ സഞ്ചരിച്ച കാർ മതിലില്‍ ഇടിച്ച് അപകടം, ഒരു വിദ്യാർഥി മരിച്ചു. പരവൂർ കോട്ടപ്പുറം സ്വദേശി ഹേമന്ദ് (21) ആണ് മരിച്ചത്.
കോളജ് ഡേ പരിപാടികള്‍ കഴിഞ്ഞു പരവൂരിലേക്ക് വരവേയായിരുന്നു അപകടം. പരുക്കേറ്റ 3 വിദ്യാർഥികളുടെ നില ഗുരുതരമാണ്.
ഇന്നലെ രാത്രി 12.10ന് പരവൂർ – പാരിപ്പള്ളി റോഡില്‍ പൂതക്കുളം പഞ്ചായത്ത് ഓഫിസിനു സമീപമായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ എൻജിൻ ഊരി തെറിച്ചതായാണ് വിവരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0