കൊല്ലം ചവറയിൽ നിയന്ത്രണം നഷ്ടമായ സ്കൂട്ടർ മറിഞ്ഞ് അപകടം; യുവതി മരിച്ചു

Spread the love

സ്വന്തം ലേഖകൻ

ചവറ: ദേശീയപാതയില്‍ നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കോയിവിള പുത്തന്‍സങ്കേതം ചുന്തിനേഴത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്‍റെ ഭാര്യ ശരണ്യ (22) ആണ് മരിച്ചത്.

ചവറ ശങ്കരമംഗലം കാമന്‍കുളങ്ങര ഗവ.എല്‍.പി.എസിന് മുന്നില്‍ വ്യാഴാഴ്ച പുലര്‍ച്ച 1.15 നായിരുന്നു അപകടം. കരുനാഗപ്പള്ളിയില്‍നിന്ന് ചവറയിലേക്ക് വരും വഴിയാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡിലേക്ക് പെട്ടെന്ന് വന്ന നായയെ ഇടിച്ച്‌ സ്കൂട്ടര്‍ മറിയുകയായിരുന്നു. സ്‌കൂട്ടറില്‍നിന്ന് ശരണ്യ തെറിച്ചുവീഴുകയായിരുന്നു.

വണ്ടി ഓടിച്ചിരുന്ന ഉണ്ണികൃഷ്ണന് സാരമായി പരിക്കേറ്റു. ഇയാളെ പാലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്‌കാരം വീട്ടുവളപ്പില്‍ വ്യാഴാഴ്ച വൈകീട്ട് നടന്നു. പിതാവ്: ശശിധരന്‍പിള്ള. മാതാവ്: ശോഭ.