
കൊല്ലം: ശാസ്താംകോട്ടയിൽ എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചു. ഇടക്കാട് മുണ്ടുകുളഞ്ഞി പള്ളിപ്പറമ്പിൽ ഡെന്നി ഡാമിന്റെ വീട്ടിലാണ് അപകടമുണ്ടായത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. കുടുംബാംഗങ്ങൾ പള്ളിയിൽ പോയ സമയത്താണ് തീപിടുത്തം ഉണ്ടായത്. അതുകൊണ്ട് വൻ ദുരന്തം ഒഴിവായി. വലിയ ശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു. മുറിയുടെ വാതിലും ജനാലകളും കട്ടിലും കിടക്കയും അടക്കം കത്തി നശിച്ചു.
പുറത്തുപോയ സമയത്ത് എസി ഓഫ് ചെയ്യാതിരുന്നതോ തണുപ്പ് കൂട്ടിയിട്ടോ ആകാം പൊട്ടിത്തെറിക്കു കാരണം അല്ലെങ്കിൽ മിന്നലേറ്റ് തീപിടുത്തം ഉണ്ടായതെന്ന് അഗ്നി രക്ഷാസേനയുടെ പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group