ശക്തികുളങ്ങരയിൽ കണ്ടെയ്നറിന് തീപിടിച്ചതിൽ ആശങ്കപ്പെടാനില്ല; ജില്ലാ കലക്ടർ, അപകടകരമായ വസ്തുക്കൾ കണ്ടെയ്നറുകളിൽ ഇല്ല

Spread the love

 

കൊല്ലം: അ​റ​ബി​ക്ക​ട​ലി​ൽ​ ​മു​ങ്ങി​യ​ ​ച​ര​ക്കു​ക​പ്പ​ലി​ലെ​ ​ കണ്ടെയ്നറുകൾ നീക്കം ചെയ്യുന്ന പ്രവർത്തിക്കിടയിൽ ഒരു കണ്ടെയ്നറിന് തീ പിടിച്ച സംഭവത്തിൽ ആശങ്കപ്പെടാനില്ല എന്ന് ജില്ലാ കലക്ടർ അറിയിച്ചു. ശക്തമായ കാറ്റിൽ ഗ്യാസ് വെൽഡിങ്ങിനിടെ കണ്ടെയ്നറിനുള്ളിലെ ഫോമിലേക്ക് തീപ്പൊരി പടർന്നതാണ് തീപിടിത്തകാരണം. അഗ്നിരക്ഷാസേന ഉടൻ സ്ഥലത്തെത്തി നിയന്ത്രണ വിധേയമാക്കി.

video
play-sharp-fill

ആർക്കും പരിക്കില്ല. മറ്റ് കണ്ടെയ്നറുകളിലേക്ക് തീ പടർന്നിട്ടുമില്ല.ശക്തികുളങ്ങര പള്ളിയ്ക്ക് സമീപം തീരത്തടിഞ്ഞ കണ്ടെയ്നറുകളിൽ തീരത്തേക്ക് മാറ്റിയ എട്ടെണ്ണത്തിൽ രണ്ട് എണ്ണം ന്യൂസ് പ്രിന്റ് റോളുകളും ആറ് എണ്ണം കപ്പലിൽ തന്നെ കാലിയായി ഉണ്ടായിരുന്നതുമാണ്.

ഏതെങ്കിലും തരത്തിലുള്ള അപകടകരമായ വസ്തുക്കൾ ഈ കണ്ടെയ്നറുകളിൽ ഇല്ല. കൊല്ലം പോർട്ടിലേക്ക് നീക്കുന്നതിനുള്ള സൗകര്യാർത്ഥമാണ് കസ്റ്റംസ് അനുമതിയോടെ കമ്പനി അധികൃതർ കണ്ടെയ്നർ മുറിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം ജില്ലയിലെ പല തീരങ്ങളിലായി 41 കണ്ടെയ്‌നറുകൾ അടിഞ്ഞിരുന്നു. റോഡ് മാർഗവും കടൽ മാഗർവുമാണ് ഇവ കൊല്ലം പോർട്ടിലേക്ക് എത്തിക്കുന്നത്. വിദഗ്ദ്ധരായ സംഘമാണ് ഇതിന് മേൽനോട്ടം വഹിക്കുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ല എന്നാണ് അധികൃതർ പറഞ്ഞിരിക്കുന്നത്.