ഗാന്ധിഭവനിലെ കുടുംബങ്ങൾക്ക് പിറന്നാൾ സദ്യയൊരുക്കി മുഖ്യമന്ത്രി; മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മധുരം പങ്കുവെച്ച് അന്തേവാസികൾ

Spread the love

കൊല്ലം: പിറന്നാൾ ദിനത്തില്‍ ഗാന്ധിഭവനിലെ 500ലധികം കുടുംബാംഗങ്ങള്‍ക്ക് സദ്യയൊരുക്കി മുഖ്യമന്ത്രി മാതൃകയായി. ഗാന്ധിഭവന്‍ ഭാരവാഹികളുടെയും സേവന പ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മധുരം പങ്കുവെച്ച് പിറന്നാള്‍ ആഘോഷിച്ചു.
1500ലധികം കുടുംബാംഗങ്ങള്‍ക്ക് പിറന്നാൾ സദ്യയൊരുക്കാനുള്ള തുകയാണ് മുഖ്യമന്ത്രി നല്‍കിയത്. ഓണക്കാലത്ത് ഗാന്ധിഭവനിലെ മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും ഓണക്കോടി വാങ്ങുന്നതിന് ഒരു ലക്ഷം രൂപയും മുഖ്യമന്ത്രി നൽകിയിരുന്നു.

കർക്കശ്യമുള്ള പാർട്ടി സെക്രട്ടറിയിൽ നിന്ന് ജനകീയനായ നേതാവിലേക്കുള്ള പരിണാമ കാലമായിരുന്നു കഴിഞ്ഞ ഒരു പതിറ്റാണ്ട് പിണറായി വിജയന് . മുഖം നോക്കാതെ പറയേണ്ടതു പറയുന്ന പിണറായി ഒരുപോലെ ആരാധകരെയും വിമർശകരെയും സൃഷ്ടിച്ചു. വിമർശനങ്ങൾ കാര്യമാക്കാതെ നിലപാടിൽ ഉറച്ചുനിന്നു കയ്യടി നേടി.
ഔദ്യോഗിക രേഖകൾ പ്രകാരം 1945 മാർച്ച് 21നാണ് പിണറായി വിജയന്‍റെ പിറന്നാൾ. എന്നാൽ യഥാർത്ഥ ജന്മദിനം 1945 മെയ് 24 എന്ന് പിണറായി വിജയൻ തന്നെയായിരുന്നു അറിയിച്ചത്.

2016ൽ ഒന്നാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിൻ്റെ തലേ ദിവസമായിരുന്നു പിറന്നാൾ ദിനത്തിലെ സസ്പെൻസ് മുഖ്യമന്ത്രി അവസാനിപ്പിച്ചത്. പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് നാളെ 9 വർഷം പൂർത്തിയാകുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group