കൊല്ലം: കൊല്ലം ചിതറയിലെ യുവാവിൻ്റെ കൊലപാതകത്തിന് കാരണം മുൻവൈരാഗ്യമെന്ന് എഫ്‌ഐആർ. പ്രതികളുടെ പരസ്യ മദ്യപാനം സുജിൻ ചോദ്യം ചെയ്തത് വൈരാഗ്യത്തിന് കാരണമായി.
ക്ഷേത്രോത്സവത്തില്‍ പ്രതികള്‍ പ്രശ്നമുണ്ടാക്കിയത് സുജിനും സുഹൃത്തായ അനന്തുവും ചോദ്യം ചെയ്തിരുന്നു. സുജിനെ കുത്തിയത് ഒന്നാം പ്രതി സൂര്യജിത്താണ് എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കുത്താനായി മറ്റ് പ്രതികള്‍ ചേർന്ന് സുജിനെ ബലമായി പിടിച്ചുവെച്ചു കൊടുത്തു. സുജിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അനന്തുവിനെ കുത്തിയത് രണ്ടാം പ്രതി ലാലുവാണ്. പരിക്കേറ്റ അനന്തു ചികിത്സയില്‍ തുടരുകയാണ്. ഇരുവരെയും കൊലപ്പെടുത്താനായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും എഫ്‌ഐആറില്‍ പറയുന്നു.
സുജിന്റെ സുഹൃത്ത് അനന്തുവിനും കുത്തേറ്റു. പ്രതികളെ ചിതറ പൊലീസ് കസ്റ്റഡിയിലെടുത്തു. തുമ്ബമണ്‍തൊടി സ്വദേശികളായ വിവേക്, സൂര്യജിത്ത്, ബിജു, മഹി, വിജയ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൊവ്വാഴ്ച രാത്രി പത്തരയോടെ കൊല്ലപ്പെട്ട സുജിനും അനന്തുവും ഈ ലഹരി സംഘവും തമ്മില്‍ ആദ്യം തര്‍ക്കമുണ്ടായി. പിന്നീട് ഇവര്‍ പിരിഞ്ഞുപോയെങ്കിലും സുജിനെയും അനന്തുവിനെയും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. മുൻപും ഇവര്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. പരിക്കേറ്റ അനന്തു ആശുപത്രിയില്‍ ചികിത്സയിലാണ്.
കുത്തിയപ്പോള്‍ വയറ്റിലേറ്റ ആഴത്തിലുള്ള മുറിവാണ് സുജിന്‍റെ മരണകാരണമായതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.