സ്വന്തം ലേഖകൻ
കൊട്ടാരക്കര : രോഗിയുടെ കുത്തേറ്റ് മരണപ്പെട്ട വന്ദനയുടെ മൃതദേഹം ബന്ധുകൾക്ക് വിട്ടുകൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തി അനുശോചനം അറിയിച്ചു.
ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള ആക്രമണം അംഗീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകത്തിൽ ഉടൻ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഉത്തരവിട്ടു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാർക്കും വന്ദനയ്ക്കൊപ്പം കുത്തേറ്റിരുന്നു. ഇവർ ചികിൽസയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ആശുപത്രിയിലെത്തി അനുശോചിച്ചു.കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനാണ് വന്ദനദാസ്. ഹൗസ് സര്‍ജന്‍സിയുടെ ഭാഗമായുള്ള ഒരുമാസത്തെ ട്രയിനിംഗിന്റെ ഭാഗമായാണ് വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിയത്.
ശരീരത്തിൽ പല ഭാഗങ്ങളിലായി കുത്തേറ്റ നന്ദന രാവിലെ 8.30 നാണ് മരിച്ചത്.