കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ നിന്ന് കാല്‍വഴുതി മലയിടുക്കിലേക്ക് വീണു; വിനോദസഞ്ചാരിയായ യുവാവ് മരിച്ചു

Spread the love

പാലക്കാട്: കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ട വിനോദസഞ്ചാരി മരിച്ചു.

മുതലമട നണ്ടൻകിഴായ സ്വദേശി സജീഷ്(27) ആണ് മരിച്ചത്.

കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടത്തില്‍ നിന്ന് കാല്‍വഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഇന്ന് വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം.
സുഹൃത്തുക്കള്‍ക്കൊപ്പമാണ് സജീഷ് വെള്ളച്ചാട്ടം കാണാൻ എത്തിയത്. അപകടത്തില്‍പ്പെട്ട ഉടൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി നെന്മാറയിലെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഉടൻ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group