വാദം കേട്ടില്ല; പരാതിക്കാർക്ക് നോട്ടീസും നൽകിയില്ല; കോട്ടയം കൊല്ലാട് 13 കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന പ്രതിക്ക് ജാമ്യം അനുവദിച്ച് ജില്ലാ കോടതി; ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിന് ഇരയായ കുട്ടിയുടെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു

Spread the love

കോട്ടയം :  വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് മൊബൈൽചാർജർ ചോദിച്ച് വീട്ടിലെത്തി 13 കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന പ്രതിക്ക് നടപടിക്രമങ്ങൾ പാലിക്കാതെ ജാമ്യം അനുവദിച്ച് കോട്ടയം ജില്ലാ കോടതി.

video
play-sharp-fill

കോട്ടയം കൊല്ലാട് കുന്നമ്പള്ളി തോപ്പിൽ വീട്ടിൽ പാസ്റ്റർ ബേബി (കൊച്ച് -62)യ്ക്കാണ് ജാമ്യം ലഭിച്ചത്.

പീഡനക്കേസുകളിലും പോക്സോ ഓഫീസുകളിലും പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് സംബന്ധിച്ച് പരാതിക്കാരന് കോടതി നോട്ടീസ് നൽകണമെന്നാണ് വ്യവസ്ഥ, എന്നാൽ ഈ കേസിൽ അത്തരത്തിൽ ഒരു നോട്ടീസും നൽകാതെയും വാദം കേൾക്കാതെയും  അറസ്റ്റിലായി അറുപതാമത്തെ ദിവസം പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരന് കോടതി നോട്ടീസ് അയക്കണമെന്ന് പ്രോസിക്യൂട്ടർ വാദം പറഞ്ഞെങ്കിലും അടുത്തദിവസം ഹിയറിങ് വിളിക്കാമെന്ന്  കോടതി പറഞ്ഞു. എന്നാൽ പിറ്റേ ദിവസം തന്നെ വാദം കേൾക്കാതെയും പരാതിക്കാരന് നോട്ടീസ് അയക്കാതെയും പോക്സോ കേസ് പ്രതിക്ക്  കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

കോട്ടയം അഡീഷണൽ ഡിസ്ട്രിക്ട്  സെഷൻസ് (1) ജഡ്ജിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.

2025 നവംബർ 14 ന് ശിശുദിനത്തിലായിരുന്നു കേസിനാസ്‌പദമായ സംഭവം. 13 കാരനും സഹോദരനും മാത്രം വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് വീട്ടിലെത്തിയ പ്രതി കുട്ടിയോട് ചാർജർ ആവശ്യപ്പെട്ടു. കുട്ടി ചാർജർ എടുത്തു നൽകിയതോടെ, ഫോൺ വീട്ടിൽ തന്നെ കുത്തിയിടാൻ പറഞ്ഞു.

കുട്ടി ഫോൺ ചാർജിലിടാനായി മുറിയ്ക്കുള്ളിലേയ്ക്കു പോയി. ഈ സമയം പിന്നാലെ എത്തിയ പ്രതി കുട്ടിയെ കടന്ന് പിടിക്കുകയും, ലൈംഗിക അതിക്രമം നടത്തുകയുമായിരുന്നുവെന്നാണ് കേസ്

ഭയന്ന് പോയ കുട്ടി വീട്ടുകാർ മടങ്ങിയെത്തിയതോടെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ  കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി നൽകി. ശേഷം കുട്ടിയുടെ മൊഴിയെടുത്ത് പൊലീസ് പോക്സോ കേസ് രജിസറ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ പ്രതിക്കാണ് ചട്ടം പാലിക്കാതെ ജാമ്യം അനുവദിച്ചിരിക്കുന്നത്.