
കോട്ടയം: കൊല്ലാട് പാറയ്ക്കൽ കടവിൽ വള്ളംമുങ്ങി രണ്ടു പേർക്ക് ദാരുണാന്ത്യം പാറയ്ക്കൽ കടവ് പാറത്താഴെ ജോബി, പോളച്ചിറയിൽ അരുൺ സാം, എന്നിവരാണ് മുങ്ങി മരിച്ചത്.
കൂടെ ഉണ്ടായിരുന്ന ജോഷി നിന്തി രക്ഷപ്പെട്ടു. മീൻപിടിക്കാൻ പോയതായിരുന്നു മൂവരും . ആഴമുള്ള ഭാഗത്തെത്തിയപ്പോൾ വള്ളം മറിയുകയായിരുന്നു. ഉച്ചക്ക് രണ്ട് മണി കഴിഞ്ഞാണ് അപകടമുണ്ടായത്.
അരുണും , ജോബിയും ഏറെ നേരം വള്ളത്തിൽ പിടിച്ചു കിടന്നതായി ജോഷി പറഞ്ഞു. വള്ളം മുങ്ങിയതോടെ രണ്ടു പേരും വെള്ളത്തിൽ മുങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടുകാരും അഗ്നിരക്ഷാ സേനയും നടത്തിയ തിരച്ചിലിൽ ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തി.