video
play-sharp-fill

ഡൽഹി ക്യാപിറ്റൽസിനെതിരേ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സിന് തകർപ്പൻ ജയം

ഡൽഹി ക്യാപിറ്റൽസിനെതിരേ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സിന് തകർപ്പൻ ജയം

Spread the love

ന്യൂഡൽഹി: മുൻനിരക്കാരുടെ കൂട്ടായ പരിശ്രമത്തിലൂടെ മികച്ച സ്‌കോറിലേക്ക് പിടിച്ചുകയറി കൊൽക്കത്ത. ഐപിഎൽ ക്രിക്കറ്റിൽ ചൊവ്വാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരേ ആദ്യം ബാറ്റുചെയ്ത കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് 20 ഓവറിൽ ഒൻപതുവിക്കറ്റിന് 204 റൺസിലെത്തി.

ആങ്ക്രിഷ് രഘുവംശി (32 പന്തിൽ 44), റിങ്കു സിങ് (25 പന്തിൽ 36), റഹ്മാനുള്ള ഗുർബാസ് (12 പന്തിൽ 26), സുനിൽ നരെയ്ൻ (16 പന്തിൽ 27), ക്യാപ്റ്റൻ അജിൻക്യ രഹാനെ (16 പന്തിൽ 27) എന്നിവരാണ് പ്രധാന സ്‌കോറർമാർ.

ഡൽഹിക്കുവേണ്ടി മിച്ചൽ സ്റ്റാർക് 43 റൺസിന് മൂന്നുവിക്കറ്റ് നേടി. ക്യാപ്റ്റൻ അക്‌സർ പട്ടേൽ നാല് ഓവറിൽ 27 റൺസിനും വിപ്‌രാജ് 41 റൺസിനും രണ്ടുവീതം വിക്കറ്റ് നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടോസ് നേടിയ ഡൽഹി കൊൽക്കത്തയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മിച്ചൽ സ്റ്റാർക് എറിഞ്ഞ ആദ്യ ഓവറിലെ ആദ്യപന്തിൽ ഫോറടിച്ചുകൊണ്ടാണ് റഹ്മാനുള്ള ഗുർബാസ് തുടങ്ങിയത്. അതേ ഓവറിലെ അവസാനപന്തിലും ഫോർ. നേരിട്ട ആദ്യപന്തിൽ സിക്‌സോടെ തുടങ്ങിയ മറ്റൊരു ഓപ്പണർ സുനിൽ നരെയ്‌നും കത്തിക്കയറിയതോടെ കൊൽക്കത്തയുടെ സ്‌കോർ കുതിച്ചുയർന്നു.

മൂന്ന് ഓവറിൽ 48 റൺസിലെത്തിയെങ്കിലും മൂന്നാം ഓവറിലെ അവസാനപന്തിൽ സ്റ്റാർക്കിനുമുന്നിൽ ഗുർബാസ് (12 പന്തിൽ 26) വീണു. ഗുർബാസും നരെയ്‌നും ചേർന്ന് 18 പന്തിൽ 48 റൺസടിച്ചിരുന്നു. പവർപ്ലേയിലെ ആറ് ഓവറിൽ ഒന്നിന് 79 റൺസിലെത്തിയ ടീം കൂറ്റൻ സ്‌കോറിലെത്തുമെന്ന് തോന്നിച്ചു. ഇവിടെവെച്ച് തുടരെ മൂന്നുവിക്കറ്റ് വീണെങ്കിലും റൺറേറ്റ് കാര്യമായി കുറഞ്ഞില്ല. 10 ഓവറിൽ നാലിന് 117 റൺസിലെത്തി. സ്പിന്നർമാരായ കുൽദീപ് യാദവും അക്‌സർ പട്ടേലും ബൗളിങ്ങിന് എത്തിയതോടെ മധ്യനിര ഓവറുകളിൽ റണ്ണൊഴുക്ക് നിയന്ത്രിക്കാനായി.