video
play-sharp-fill

Friday, May 23, 2025
HomeMainഹൈദരാബാദിനെ വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്‍ ഫൈനലില്‍ ; സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്തത് എട്ട്...

ഹൈദരാബാദിനെ വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്‍ ഫൈനലില്‍ ; സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്തത് എട്ട് വിക്കറ്റിന്

Spread the love

സ്വന്തം ലേഖകൻ

അഹമ്മാദാബാദ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ ഫൈനലില്‍. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഒന്നാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് കൊല്‍ക്കത്ത ഫൈനലിലെത്തിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈബദാരാബാദ് 19.3 ഓവറില്‍ 159ന് എല്ലാവരും പുറത്താവുകയായിരുന്നു.

മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 13.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വെങ്കടേഷ് അയ്യര്‍ (28 പന്തില്‍ 51), ശ്രേയസ് അയ്യര്‍ (24 പന്തില്‍ 58) എന്നിവര്‍ പുറത്താവാതെ നേടിയ അര്‍ധ സെഞ്ചുറികളാണ് കൊല്‍ക്കത്തയെ വിജത്തിലേക്ക് നയിച്ചത്. ഹൈദരാബാദിന് ഒരവസരം കൂടിയുണ്ട്. രാജസ്ഥാന്‍ റോയല്‍സ് – റോയല്‍ ചലഞ്ചേഴ്‌സ് എലിമിനേറ്ററിലെ വിജയികളെ ഹൈദരാബാദ് രണ്ടാം ക്വാളിഫയറില്‍ നേരിടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റഹ്മാനുള്ള ഗുര്‍ബാസ് (12 പന്തില്‍ 23) – സുനില്‍ നരെയ്ന്‍ (16 പന്തില്‍ 21) സഖ്യം മികച്ച തുടക്കമാണ് ഹൈദരാബാദിന് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 44 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ നാലാം ഓവറില്‍ ഗുര്‍ബാസും ഏഴാം ഓവറില്‍ നരെയ്‌നും മടങ്ങി. എന്നാല്‍ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ അയ്യര്‍ സഖ്യം ടീമിനെ വിജയത്തിലേക്ക് നയിച്ചു. സഖ്യം 97 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും നാല് സിക്‌സും അഞ്ച് ഫോറും വീതം നേടി. പാറ്റ് കമ്മിന്‍സ്, ടി നടരാജന്‍ എന്നിവരാണ് ഹൈദരാബാദിന് വേണ്ടി വിക്കറ്റുകള്‍ വീഴ്ത്തിയത്.

നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കാനുള്ള തീരുമാനം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് കൊല്‍ക്കത്ത പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് തുടക്കത്തില്‍ തന്നെ തെളിയിച്ചു. മൂന്ന് വിക്കറ്റുകളാണ് പേസര്‍ വീഴ്ത്തിയത്. 55 റണ്‍സ്നേടിയ രാഹുല്‍ ത്രിപാഠിയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. ഹെന്റിച്ച് ക്ലാസന്‍ 21 പന്തില്‍ 32 റണ്‍സെടുത്തു. കമ്മിന്‍സ് (24 പന്തില്‍ 30) സ്‌കോര്‍ 150 കടക്കാന്‍ സഹായിച്ചു.

സ്റ്റാര്‍ക്ക് നാല് ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. നാല് 26 റണ്‍സ് വഴങ്ങി വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, മാറ്റമൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments