കൊൽക്കത്തയിൽ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു; ബംഗ്ലദേശിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനമെന്ന് റിപ്പോർട്ട്

Spread the love

കൊൽക്കത്ത: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ബംഗ്ലദേശിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനമാണ് നഗരത്തിലും അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്ന്, കൊൽക്കത്ത നഗരത്തിലെ വീടുകളിലെ വസ്തുക്കൾ ചലിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

video
play-sharp-fill

ഭൂകമ്പമാപിനിയിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ബംഗ്ലദേശിലുണ്ടായത്. പ്രകമ്പനം അനുഭവപ്പെട്ട ഇടങ്ങളിൽ ജനങ്ങൾ വീടുകളിൽനിന്നും ഓഫിസുകളിൽനിന്നും ഇറങ്ങിയോടി തുറസ്സായ സ്ഥലങ്ങളിലേക്ക് മാറി. ബംഗാളിന്റെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല.