
കോലഞ്ചേരിയിൽ വൃദ്ധയെ കൂട്ട ബലാൽസംഗം ചെയ്ത സംഭവം: മൂന്ന് പേർ അറസറ്റിൽ; വൃദ്ധയെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ട് പോയത് പുകയില നൽകാമെന്ന് മോഹിപ്പിച്ച്
സ്വന്തം ലേഖകൻ
എറണാകുളം: കോലഞ്ചേരിയിൽ 75കാരി ക്രൂര ബലാത്സംഗത്തിനിരയായ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഒരു സ്ത്രീ അടക്കം മൂന്ന് പേരാണ് പിടിയിലായത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ചെമ്പറക്കി സ്വദേശി മുഹമ്മദ് ഷാഫി, പാങ്കോട് സ്വദേശികളായ മനോജ്, ഓമന എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 75 വയസുള്ള വൃദ്ധയ്ക്ക് പുകയില വാഗ്ദാനം ചെയ്താണ് വീട്ടിലേയ്ക്ക് കൊണ്ടുപോയതെന്ന് ഓമന മൊഴി നൽകി. ഓമനയുടെ വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്ന ഷാഫി വൃദ്ധയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എതിർത്തപ്പോൾ ദേഹത്ത് കത്തികൊണ്ടു വരഞ്ഞു. ഒച്ചയുണ്ടാക്കിയപ്പോൾ അടിവയറ്റിൽ തൊഴിച്ചു. തുടർന്ന് ഷാഫിയും, മനോജും വൃദ്ധയെ ബലാത്സംഗം ചെയ്തു. ഇതിനിടയിൽ ജനനേന്ദ്രിയത്തിൽ കമ്പി കുത്തിയിറക്കി. ഗുരുതരമായി പരുക്കേറ്റ വയോധികയെ വീടു മുതൽ റോഡ് വരെ നടത്തി. തുടർന്ന് ഓട്ടോറിക്ഷയിൽ കയറ്റി വയോധികയുടെ വീട്ടിൽ കൊണ്ടാക്കി.
രണ്ടു പേരുടെയും ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ എഴുപത്തിയഞ്ചുകാരിയെ ഓമന തന്നെയാണ് വീട്ടിലെത്തിച്ചത്. ഓമനയുടെ വീട്ടില്‍ നിന്ന് സമീപത്തുള്ള പ്രധാന റോഡ് വരെ വയോധികയെ പരുക്ക് വക വയ്ക്കാതെ നടത്തി കൊണ്ട് പോവുകയായിരുന്നു. ഇതിനു ശേഷമാണ് ഓട്ടോയില്‍ കയറ്റി വീട്ടിലെത്തിച്ചത്.
വീടിന്‍റെ പടിയില്‍ തെന്നിവീണ് പരുക്കേറ്റുവെന്നാണ് ഓമന അയല്‍ക്കാരോടും വൃദ്ധയുടെ ബന്ധുക്കളോടും പറഞ്ഞത്. ഇന്നലെ രാവിലെ തന്നെ ഓമനയെയും മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഷാഫിയെ പിടികൂടുന്നത്. പ്രതികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൂവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.