12 വയസുള്ള മകളെ പീഡിപ്പിച്ചയാളെ കൊലപ്പെടുത്തി പ്രതികാരം ചെയ്ത് പ്രവാസി: 2 ദിവസം അവധിയെടുത്ത് നാട്ടിലെത്തി കൊന്നു: തിരികെ വിദേശത്തെത്തി വീഡിയോയിലൂടെ സത്യം വെളിപ്പെടുത്തി: പീഡനത്തിന് പരാതി നൽകിയിട്ടും പോലീസ് കേസെടുത്തിരുന്നില്ല.
അണ്ണാമയ്യ: രണ്ട് ദിവസത്തേക്ക് നാട്ടിലേക്ക് ലീവ് എടുത്ത് തിരിച്ചുപോയ പ്രവാസിയായ യുവാവ് പോക്ക് വരവിനിടെ ചെയ്ത കാര്യം വെളിപ്പെടുത്തിയപ്പോള്‍ ഞെട്ടിത്തരിച്ചത് പോലീസ്.
സ്വന്തം മകളെ പീഡിപ്പിച്ച ബന്ധുവായ മധ്യവയസ്‌കനെ കൊന്ന പ്രവാസി താന്‍ ജോലി ചെയ്യുന്ന കുവൈത്തിലേക്ക് തിരിച്ചുപോകുകയായിരുന്നു. കുവൈത്തിലെത്തിയ ശേഷം വീഡിയോയിലൂടെ കൊലപാതകത്തിന്റെ കാര്യം വെളിപ്പെടുത്തുകയായിരുന്നു.
പോലീസിനെ ആശയകുഴപ്പത്തിലാക്കിയ കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ ഒടുവില്‍ കൊലയാളി തന്നെ വേണ്ടി വന്നു. കുവൈത്തിലെത്തിയ ശേഷം പുറത്തുവിട്ട വീഡിയോയിലാണ് യുവാവ് താന്‍ ചെയത കൊലപാതകത്തെ കുറിച്ച് വിശദീകരിച്ചത്.
ക്രൈം ത്രില്ലര്‍ സിനിമകളെ വെല്ലുന്ന സംഭവം നടന്നത് ആന്ധ്ര പ്രദേശിലാണ്. ദുരൂഹ നിലയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം കൊലപാതകമാണെന്ന് ഇതോടെ തെളിഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അണ്ണാമയ്യ ജില്ലയിലാണ് സംഭവം. അംഗപരിമിതിയുള്ള 59കാരന്‍ ഗുട്ട ആഞ്ജനേയുലു കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. പോലീസ് സംഭവം അന്വേഷിച്ചെങ്കിലും കാര്യമായ തുമ്പ് കിട്ടിയിരുന്നില്ല. അതിനിടെയാണ് കോതമംഗംപേട്ട് ഗ്രാമത്തിലെ ആഞ്ജനേയ പ്രസാദ് എന്ന 37കാരന്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.
തന്റെ മകള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടി എടുത്തില്ലെന്ന് പ്രസാദ് വീഡിയോയില്‍ കുറ്റപ്പെടുത്തി. പ്രസാദും ഭാര്യ ചന്ദ്രകലയും കുവൈത്തിലാണ് ജോലി ചെയ്യുന്നത്. ഇവര്‍ക്ക് 12 വയസുള്ള മകളുണ്ട്.
മകളെ സഹോദരി ലക്ഷ്മിയെ ഏല്‍പ്പിച്ചാണ് ചന്ദ്രകലയും പ്രസാദും കുവൈത്തിലേക്ക് പോയത്. ലക്ഷ്മിയുടെ ഭര്‍ത്താവിന്റെ അച്ഛനാണ് ഗുട്ട ആഞ്ജനേയുലു. തനിക്ക് നേരിട്ട അനുഭവം അടുത്തിടെ പെണ്‍കുട്ടി ചന്ദ്രകലയെ ഫോണില്‍ അറിയിച്ചിരുന്നു.
ചന്ദ്രകല നാട്ടിലെത്തി പോലീസില്‍ പരാതി നല്‍കി. എന്നാല്‍ കാര്യമായ നടപടിയുണ്ടായില്ല. ഇതാണ് പ്രസാദിനെ പ്രകോപിതനാക്കിയത്. ഡിസംബര്‍ ഏഴിന് നാട്ടിലെത്തിയ പ്രസാദ് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് ഗുട്ട ആഞ്ജനേയുലുവിനെ കൊലപ്പെടുത്തിയതത്രെ.