
കൊല്ലം: കൊട്ടാരക്കര പുത്തൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കുഴക്കാട് സ്വദേശി ശ്യാം സുന്ദറാണ് കൊല്ലപ്പെട്ടത്.
പ്രതി ധനേഷിനെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി 12 മണിയോടുകൂടിയായിരുന്നു സംഭവം. മുൻവൈരാഗ്യമാണ് കൊലപാതകത്തിന്
കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ട് ശ്യാം സുന്ദറും ധനേഷും തമ്മില്‍ തർക്കത്തിലേർപ്പെട്ടിരുന്നു. അയല്‍വാസികള്‍ ഇടപെട്ടാണ് ഈ പ്രശ്നം പരിഹരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ രാത്രിയോടെ പ്രശ്നങ്ങള്‍ രൂക്ഷമാകുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. ശ്യാം സുന്ദറിന്റെ കഴുത്തിലാണ് കുത്തേറ്റത്.
ഇരുവരുടെയും വീടുകള്‍ അടുത്തടുത്താണ്. ശ്യാം സുന്ദറിന്റെ വീടിനുള്ളില്‍ വച്ചാണ് കുത്തേറ്റത്. സംഭവസ്ഥലത്തുവച്ചുത്തന്നെ യുവാവ് മരിച്ചു.