വൈക്കത്ത് രക്ഷപെടാൻ ആറ്റിൽ ചാടിയ യുവാവിനെ കല്ലെറിഞ്ഞ് കൊലപ്പടുത്തിയ കേസ്: 5 പ്രതികൾക്ക് ജീവപര്യന്തം: 4 പേരെ വെറുതെ വിട്ടു.

Spread the love

കോട്ടയം: ബസ് ബൈക്കില്‍ തട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് രക്ഷപ്പെടാൻ ആറ്റിൽ ചാടിയ യുവാവിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ 12 വർഷത്തിന് ശേഷം വിധി.അഞ്ച് പ്രതികള്‍ക്ക് കോടതി കഠിനതടവ് വിധിച്ചു.ഏഴുവർഷം കഠിനതടവിനും 50,000 രൂപ വീതം പിഴ അടയ്ക്കാനുമാണ് വിധി.

video
play-sharp-fill

അതേസമയം കേസിലുണ്ടായിരുന്ന മറ്റു നാല് പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു.
ചെമ്പ് സ്വദേശി നോയലിനെ (23) മുറിഞ്ഞപുഴയാറ്റില്‍ കല്ലെറിഞ്ഞ് താഴ്ത്തിക്കൊന്ന കേസില്‍ പ്രതികളായ ഷമീർ (45), സഹോദരൻ സിനാജ് (44), ഇവരുടെ പിതാവ് അബ്ദുള്‍ അസീസ് (64), സുധീർ (47), ഷാജി (54) എന്നിവരെയാണ് കോട്ടയം ജില്ലാ അഡീഷണല്‍ സെഷൻസ് കോടതി ജഡ്ജി വി. സതീഷ് കുമാർ ശിക്ഷിച്ചത്.

2012 മാർച്ച്‌ 16 നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. വൈക്കത്തെ പെട്രോള്‍ പമ്പില്‍ ബസ് പിന്നോട്ട് എടുക്കുമ്പോള്‍ ബൈക്കില്‍ തട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ബസ് ഡ്രൈവറായ നോബിളിനെ പ്രതികള്‍ പലയിടങ്ങളില്‍ വെച്ച്‌ മർദിക്കുകയും, ഇയാള്‍ ചികിത്സ തേടിയ ആശുപത്രിയിലെത്തി വീണ്ടും ആക്രമിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പ്രതികളില്‍ നിന്ന് രക്ഷപ്പെടാൻ ഓട്ടോറിക്ഷയില്‍ മുറിഞ്ഞപുഴയിലെ ബന്ധുവീട്ടില്‍ അഭയം തേടിയ നോബിളിനെയും സഹോദരൻ നോയലിനെയും മാരകായുധങ്ങളുമായി പ്രതികള്‍ പിന്തുടർന്നെത്തി. ജീവൻ രക്ഷിക്കാനായി ഇരുവരും മുറിഞ്ഞപുഴയാറ്റില്‍ ചാടിയെങ്കിലും പ്രതികള്‍ കരയില്‍ നിന്ന് കല്ലെറിഞ്ഞ് ഇവരെ വെള്ളത്തില്‍ താഴ്ത്തുകയായിരുന്നു.

കല്ലേറില്‍ പരിക്കേറ്റ നോയല്‍ ആറ്റില്‍ മുങ്ങിമരിച്ചു.പിഴത്തുകയില്‍ നിന്ന് രണ്ട് ലക്ഷം രൂപ കൊല്ലപ്പെട്ട നോയലിന്റെ കുടുംബത്തിനും 50,000 രൂപ പരിക്കേറ്റ നോബിളിനും നല്‍കാൻ കോടതി ഉത്തരവിട്ടു. വിചാരണ വേളയില്‍ കൂറുമാറിയ നാല് സാക്ഷികള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ പി. വിനോദ്ജി, ഗിരിജാ ബിജു