ഇടുക്കി എഞ്ചിനിയറിങ് കോളേജിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു:ആറാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായിരുന്ന സോയിമോന്‍ സണ്ണിയാണ് ജനവിധി തേടുന്നത്.

Spread the love

കണ്ണൂർ :ഇടുക്കി എഞ്ചിനിയറിങ് കോളേജിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു..

video
play-sharp-fill

ആറാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായിരുന്ന സോയിമോന്‍ സണ്ണിയാണ് ജനവിധി തേടുന്നത്. ഇടുക്കി-കഞ്ഞിക്കുഴി പഞ്ചായത്തിലെ ആറാം വാര്‍ഡ് അട്ടിക്കുളത്തുനിന്നുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സോയിമോന്‍ മത്സരിക്കുന്നത്.

നിലവില്‍ നാലാം വാര്‍ഡിലെ യുഡിഎഫ് മെമ്പറാണ്.
2022 ജനുവരി പത്തിനാണ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയും എസ്‌എഫ്‌ഐ പ്രവർത്തകനുമായിരുന്ന തളിപ്പറമ്പ് സ്വദേശിയായ ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലിയായിരുന്നു കേസിലെ ഒന്നാം പ്രതി. എഞ്ചിനീയറിങ് കോളേജില്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ഒരു മണിക്ക് പോളിങ് കഴിഞ്ഞ ശേഷം കുട്ടികള്‍ ഉച്ചഭക്ഷണത്തിന് പിരിയുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.